സോഷ്യല്‍ മീഡിയയില്‍ തന്‍റെ ഫാഷന്‍ വിശേഷങ്ങള്‍ക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വലിയ താരകുടുംബത്തില്‍ നിന്നുള്ള പൂര്‍ണിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  ചിത്രത്തിനൊപ്പം വേറെയുമുണ്ട് നിരവധി വിശേഷങ്ങള്‍. ഫേസ്ബുക്കില്‍ പൂര്‍ണിമയിട്ട ചിത്രത്തിന് അമ്മായിഅമ്മ മല്ലിക സുകുരമാരന്‍ ഇട്ട കമന്‍റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'അടുപ്പം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ല. അത് വളരുകയാണ്. നിങ്ങള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക, എന്തായാലും നിങ്ങളവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവരോട് തന്നെ പറയുക." എന്നായിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി മല്ലികയെത്തി. കറക്ട്, അമ്മയ്ക്കും രണ്ട് ബേബീസ് ഉണ്ട് മോള് പറഞ്ഞതുപോലലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്... കണ്ടാല്‍ ഈ വഴിയൊക്കെ ഒന്ന് വരാന്‍ പറയണേ...'- എന്നായിരുന്നു മല്ലികയുടെ കമന്‍റ്. പിന്നാലെ നിരവധിപേര്‍ കമന്‍റ് ഏറ്റെടുത്ത് രംഗത്തെത്തി. ഓണത്തിന് കൂടാലോന്ന് ചിലര്‍ കമന്‍റിലെത്തിയപ്പോള്‍ വീണ്ടും ഒരു കമന്‍റ് വന്നു. 'അല്ലെങ്കിലും കൂടാറുണ്ട്.... എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ.....' എന്നായിരുന്നു കമന്‍റ്.