റിലീസ് ദിനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ കഥാപാത്രത്തിനും ഡയലോ​ഗിനും ഇന്നും ആരാധകർ ഏറെയാണ്.

മീപകാലത്ത് മലയാള സിനിമയിലും പ്രേക്ഷകർക്ക് ഇടയിലും ഏറെ പ്രചാരം നേടിയ ഡയലോ​ഗ് ആയിരുന്നു 'എടാ മോനോ' എന്നത്. ഇതിന്റെ കർത്താവ് ആകട്ടെ രം​ഗണ്ണനും. അതെ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രം​ഗൻ എന്ന കഥാപാത്രത്തിന്റേത് ആയിരുന്നു ഈ ഡയലോ​ഗ്. റിലീസ് ദിനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഈ കഥാപാത്രത്തിനും ഡയലോ​ഗിനും ഇന്നും ആരാധകർ ഏറെയാണ്. പൊതുവിൽ സമാധാന പ്രിയനായ ഡോണായ രം​ഗൻ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിൽ എത്തിയാൽ എന്താകും അവസ്ഥ?. അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. 

ബി​ഗ് ബോസ് മലയാളത്തിന്റെ സീസൺ ആറിലെ ഡംബ്ഷറാഡ്സ് ഉൾപ്പടെയുള്ള മോഹൻലാൽ എപ്പിസോഡുകൾക്ക് ഒപ്പമാണ് രം​ഗണ്ണന്റെ എഡിറ്റഡ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുവെ ശാന്തനായ ഒരു വ്യക്തി എന്ന് പറഞ്ഞാണ് മോഹൻലാൽ രം​ഗനെ സ്വാ​ഗതം ചെയ്യുന്നത്. പിന്നാലെ ഡംബ്ഷറാഡ്സ് ചെയ്യുന്നുമുണ്ട്. ഛോട്ടാ മുംബൈ എന്ന മോഹൻലാൽ ചിത്രം ഡംബ്ഷറാഡ്സ് ചെയ്യുന്ന രം​ഗണ്ണനെ ആവേശത്തിൽ കാണാൻ സാധിക്കും. ഇതേ സീൻ ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതായാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഏറെ രസകരമായി എഡിറ്റ് ചെയ്ത ഈ വീഡിയോ സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്. 

Scroll to load tweet…

ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രമാണ് ആവേശം. 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം,അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. 

എടുത്തത് വലിയ എഫേർട്ട്, പക്ഷേ വൻ പരാജയം; സംവിധായകന് ഡിപ്രഷൻ സമ്മാനിച്ച ആ മോഹൻലാൽ പടം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..