ആരാധകരുടെ പ്രിയതാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങൾ ഇരുവരും അവരുടെ സന്തോഷങ്ങളും രസകരമായ മുഹൂർത്തങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, നസ്രിയയുടെ കൂട്ടുകാരിയുടെ വിവാഹത്തിന് ആശംസകൾ നേരാൻ എത്തിയ ഫഹദിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ആഷ് നിറത്തിലുള്ള ചുരിദാരിലാണ് നസ്രിയ വധുവിനും വരനും ആശംസകൾ നേരാനെത്തിയത്. ആഷ് നിറത്തിലുള്ള ഹൂഡി ടി ഷര്‍ട്ടും കറുപ്പ് ജീനുമായിരുന്നു ഫഹദിന്റെ വേഷം. കൂട്ടികാരിയെ കെട്ടിപ്പിടിച്ചായിരുന്നു നസ്രിയ വിവാഹാശംസകൾ നേർന്നത്. വിവാഹത്തിനെത്തിയ ദമ്പതികൾ വരനോടും വധുവിനോടും കുശലാന്വേഷണം നടത്തുന്നുമുണ്ട്. വളരെ വിനയത്തോടെയാണ് ഫഹദിന്റെ പെരുമാറ്റമെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരജോടികൾ ഒരുമിച്ചെത്തിയ വിവാഹച്ചടങ്ങിന്റെ വീഡിയോ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.

"

2014ലായിരുന്നു ഫഹദിന്‍റെയും നസ്രിയയുടെയും വിവാഹം. ബെം​​ഗളൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹത്തിനുശേഷം സിനിമയിൽനിന്ന് താൽകാലികമായി വിട്ടുനിന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ, ഫഹദിന്റെ നായികയായി ട്രാൻസ് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് താരം. വിവാഹം കഴിഞ്ഞ് ഒരിടവേളയ്ക്കുശേഷം ഫഹദ് ഫാസിൽ സിനിമകളിൽ വേഷമിട്ടിരുന്നു.