ലിന്‍റോ കുര്യന്‍ പുറത്തിറക്കിയ മാഷപ്പ് വീഡിയോ
പ്രമുഖ താരങ്ങളുടെ ജന്മദിനവും അവരുടെ കരിയറിലെ മറ്റു നാഴികക്കല്ലുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുമ്പോള്‍ സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്ന ഒരു യുട്യൂബ് ചാനലുണ്ട്. എഡിറ്റര്‍ ലിന്‍റോ കുര്യന്‍ എന്തെങ്കിലും സ്പെഷല്‍ മാഷപ്പ് വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ടോ എന്നറിയാനുള്ള അന്വേഷണമാണ്. ആരാധകരെ ലിന്‍റോ നിരാശപ്പെടുത്താറുമില്ല. ഇപ്പോഴിതാ ഫഹദ് ഫാസിലിന്‍റെ ജന്മദിനത്തിലും ഒരു മാഷപ്പ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്‍റോ കുര്യന്‍.
ഫഹദിന്‍റെ ഫിലിമോഗ്രഫിയിലെ അനശ്വരമായ അഭിനയ മുഹൂര്‍ത്തങ്ങളും സഹപ്രവര്‍ത്തകരുടെ വിലയിരുത്തലുകളുമൊക്കെ കൊണ്ട് സമ്പന്നമാണ് വീഡിയോ. ഒപ്പം കട്ട് ചെയ്യുന്നതിലെ ലിന്‍റോ കുര്യന്‍ മാജിക്കും വീഡിയോയില്‍ കാണാം.
കൊവിഡ് കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഒടിടി റിലീസുകള്‍ പുറത്തെത്തിയത് ഫഹദിന്‍റേതാണ്. സി യു സൂണ്‍, ഇരുള്‍, ജോജി, മാലിക് എന്നീ ചിത്രങ്ങള്‍ ഫഹദിന്‍റേതായി പ്രമുഖ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തി. ഭാഷാഭേദമന്യെ രാജ്യമെമ്പാടും ഫഹദിന് സ്വീകാര്യത ലഭിക്കുന്നതിനും ഈ ഒടിടി റിലീസുകള്‍ കാരണമായി. മഹേഷ് നാരായണന്‍റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്', അല്ലു അര്‍ജുന്‍റെ പ്രതിനായകനായി എത്തുന്ന തെലുങ്ക് ചിത്രം 'പുഷ്‍പ' എന്നിവയാണ് 'വിക്രം' കൂടാതെ ഫഹദിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
