ലോകമെമ്പാടുമുള്ള സ്പോര്‍ട്‍സ് കാര്‍ പ്രേമികളുടെ പ്രിയ ബ്രാന്‍ഡ് ആയ പോര്‍ഷെ നിരയിലെ സവിശേഷ സാന്നിധ്യമാണ് 911 കരേര എസ്. 

ഹൈ പെര്‍ഫോമന്‍സ് സ്പോര്‍ട്‍സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ 911 കരേര എസ് എന്ന മോഡല്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയനടന്‍ ഫഹദ് ഫാസില്‍. 'പൈതണ്‍ ഗ്രീന്‍' നിറത്തിലുള്ള വാഹനമാണ് ഫഹദ് വാങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ഈ നിറത്തിലുള്ള ആദ്യ 911 കരേര എസ് ആണ് ഇത്. ഫഹദും നസ്രിയയും ചേര്‍ന്നാണ് വാഹനം സ്വീകരിച്ചത്.

ലോകമെമ്പാടുമുള്ള സ്പോര്‍ട്‍സ് കാര്‍ പ്രേമികളുടെ പ്രിയ ബ്രാന്‍ഡ് ആയ പോര്‍ഷെ നിരയിലെ സവിശേഷ സാന്നിധ്യമാണ് 911 കരേര എസ്. ഉപഭോക്താവിന്‍റെ ആവശ്യാനുസരണം നിരവധി കസ്റ്റമൈസേഷന്‍ ഓപ്‍ഷന്‍സ് ഉള്ള മോഡലാണ് ഇത്. പോര്‍ഷെയുടെ ജര്‍മ്മന്‍ മികവിന് കൊടുക്കേണ്ടിവരുന്ന മൂല്യത്തെക്കുറിച്ച് അറിയാവുന്നവര്‍ ഈ മോഡലിന്‍റെയും വില കേട്ടാല്‍ ഞെട്ടില്ല. 911 കരേര എസിന്‍റെ എക്സ് ഷോറൂം വില തന്നെ ഏകദേശം 1.90 കോടി രൂപയാണ്. 2981 സിസി കരുത്തുള്ള എന്‍ജിന്‍ 45 പിഎസ് കരുത്താണ് പ്രദാനം ചെയ്യുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനായി എടുക്കുന്ന സമയം വെറും 3.7 സെക്കന്‍റ് മാത്രം. കൈവരിക്കാവുന്ന ഉയര്‍ന്ന വേഗം 308 കിലോമീറ്ററും.