ടെലിവിഷൻ പരമ്പരകിളിൽ  ടോപ്പ് റേറ്റഡ് ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്. വ്യത്യസ്തമായ കുടുംബപശ്ചാത്തലം മാത്രമല്ല അഭിനേതാക്കളുടെ ശ്രദ്ധേയമായ രസതന്ത്രവും പരമ്പരയെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്.

താരങ്ങള്‍ ഒരുമിച്ച് നടത്തുന്ന ഫോട്ടോഷൂട്ടുകൾ  മുതൽ ലിപ് സിങ്ക് വീഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. സ്‌ക്രീനിന് പുറത്തും  പരമ്പരയിലെ കഥാപാത്രങ്ങളായെത്തുന്ന താരങ്ങൾ തമ്മിൽ മികച്ച ബോണ്ട് തെളിയിക്കുന്നതായിരുന്നു ഇവയെല്ലാം.

പരമ്പരയിൽ അനന്യയായി എത്തുന്ന നടി അതിര മാധവ് അടുത്തിടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പരമ്പരയിൽ സഹോദരി ആയി എത്തുന്ന അമൃതയുമായി രസകരമായ ഒരു വീഡിയോയാണ് താരം പങ്കുവയ്ക്കുന്നത്. 

അടുത്തിടെയാണ് ടെലിവിഷൻ താരം ആതിര മാധവ് വിവാഹിതയായത്.  രാജീവ് മേനോന്‍ ആണ് ആതിരയുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. വണ്‍ പ്ലസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് രാജീവ്. നീണ്ട പ്രണയ കാലത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.  വിവാഹ ശേഷം തിരിച്ചെത്തിയ താരം സെറ്റുകളിൽ ഓരോ നിമിഷവും ആസ്വദിക്കുകയാണ്.