ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പിറന്നാള്‍ ദിനങ്ങള്‍ അവരുടെ ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലെ ആശംസകള്‍ക്കപ്പുറത്ത് താരങ്ങളെ വീടിനുമുന്നിലെത്തി സന്ദര്‍ശിക്കുക എന്ന ഒരു പതിവുണ്ട്. ഷാരൂഖ് ഖാന്റെ പല പിറന്നാളുകള്‍ക്കും ആരാധകര്‍ വന്‍ കൂട്ടമായെത്തി ആശംസകള്‍ നേരുന്ന വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ പിറന്നാളിനും അത്തരത്തില്‍ വന്‍ കൂട്ടമായെത്തി അദ്ദേഹത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ആരാധകര്‍. സല്‍മാന്‍ ഖാന്‍ തന്നെ തന്റെ ഫേസ്ബുക്കിലൂടെ അതിന്റെ വീഡിയോയും പങ്കുവച്ചു. സല്‍മാന്റെ 54-ാം പിറന്നാളായിരുന്നു ഇന്ന്.

പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ തേടി മറ്റൊരു സന്തോഷവാര്‍ത്തയും എത്തി. സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. അര്‍പ്പിതയുടെയും ആയുഷിന്റെയും രണ്ടാമത്തെ കുട്ടിയാണ് ഇത്. അയാത് എന്നാണ് പെണ്‍കുട്ടിക്ക് പേരിട്ടിരിക്കുന്നത്.

ബോളിവുഡിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ സല്‍മാന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, ബിപാഷ ബസു തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. അതേസമയം സല്‍മാന്‍ ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ദബാംഗ് 3 തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Welcoming our daughter into the world. Grateful & Overjoyed 🙏

A post shared by Arpita Khan Sharma (@arpitakhansharma) on Dec 27, 2019 at 12:51am PST