പ്രണയിച്ച് വിവാഹിതരായ ഇരുവരും വർഷങ്ങൾക്കും ശേഷവും പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. 

കൊച്ചി: ചെമ്പരത്തി സീരിയലിലെ നായകനായ ആനന്ത് കൃഷ്‌നെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് നടന്‍ സ്റ്റെബിന്‍ ജേക്കബ്. സീരിയലില്‍ കല്യാണിയുമായിട്ടുള്ള വിവാഹം നടന്നതിനൊപ്പം താരം യഥാര്‍ഥ ജീവിതത്തിലും വിവാഹം കഴിച്ചിരുന്നു. കൊവിഡ് കാലം ആയത് കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

പ്രണയിച്ച് വിവാഹിതരായ ഇരുവരും വർഷങ്ങൾക്കും ശേഷവും പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. അത്തരത്തിലൊരു റീലാണ് ഇപ്പോൾ വൈറലാകുന്നത്. സ്റ്റെബിനും വിനീഷയും സ്നേഹം കൊണ്ട് കെട്ടിപ്പിച്ച് ചുംബിക്കുന്നതും പിന്നാലെ വിനീഷ കടിക്കാൻ ശ്രമിക്കുന്നതും കാണാം. തുടർന്ന് ഇരുവരുടെയും ഫോട്ടോഷൂട്ട്‌ വീഡിയോയാണ് കാണിക്കുന്നത്. സ്റ്റെബിൻ വിനീഷ കോമ്പോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഈ പ്രണയം എന്നും ഇതുപോലെ നിൽക്കട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകർ. 

"ഇന്റര്‍കാസ്റ്റ് മാര്യേജ് ആയത് കൊണ്ട് രണ്ട് വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാസ്റ്റ് എന്നതിലുപരി രണ്ട് പ്രൊഫഷന്‍ ആയത് കൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായി. എനിക്ക് വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയമാണ്. അന്നേരം ഞാനൊരു അഭിമുഖത്തില്‍ പ്രണയമുണ്ടെന്ന് പറഞ്ഞു. ഇതോടെ ആരാണെന്ന് അറിയാനുള്ള ചോദ്യവും പറച്ചിലുമൊക്കെയായി. അതുകൊണ്ട് പ്രണയത്തെ കുറിച്ച് കൂടുതല്‍ പറയാതെ ഇരുന്നത്. ഇടയ്ക്ക് പ്രണയം വെളിപ്പെടുത്തിയാലോ എന്ന് തീരുമാനിച്ചെങ്കിലും വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹം കഴിക്കാന്‍ രണ്ട് പേര്‍ക്കും താല്‍പര്യമില്ലായിരുന്നു.

ഇയാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതിന് ശേഷം നാളെ വിവാഹം കഴിക്കാന്‍ പറ്റാത്തൊരു സാഹചര്യം വന്നാല്‍ അത് ഇവള്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് സ്റ്റെബിന്‍ പറയുന്നു. എന്നാല്‍ താന്‍ വേറെ കെട്ടി പോവില്ലെന്നാണ് വിനീഷ പറയുന്നത്. പെട്ടെന്നാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. കല്യാണത്തിന് രണ്ട് ദിവസം മുന്‍പാണ് ഷൂട്ടിങ്ങ് നിര്‍ത്തി വിവാഹത്തിനെത്തിയത്. ശേഷം രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ച് പോവുകയും ചെയ്തു. നാല് ദിവസമേ എനിക്ക് ലീവ് കിട്ടിയിട്ടുള്ളുവെന്നും" സ്റ്റെബിൻ പറഞ്ഞിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രം: ഇത്തവണ മാറ്റിപ്പിടിക്കാന്‍ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു

"ആരും നീ ആരു നീ ആരാണ് നീ..." 'ചിത്തിനി'യിലെ പുതിയ ഗാനം എത്തി