ലാല്‍ജോസിന്റെ മകള്‍ ഐറിന്റെ വിവാഹനിശ്ചയം കഴിഞ്ഞ മെയ് 26ന് ആയിരുന്നു. തൃശൂരില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. ചടങ്ങിനും പിന്നീട് നടന്ന റിസപ്ഷനുമായി മലയാളസിനിമാലോകം മുഴുവനും എത്തിയിരുന്നു. വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്തെത്തി. ലാല്‍ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്.

എം ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, ജോഷി, സിബി മലയില്‍, കമല്‍, കാവ്യ മാധവന്‍, ആന്‍ ആഗസ്റ്റിന്‍, സായ് കുമാര്‍, ബിന്ദു പണിക്കര്‍, നരെയ്ന്‍ തുടങ്ങിയവരൊക്കെ ചടങ്ങിന് എത്തിയിരുന്നു.