"മെസിക്കും അര്‍ജന്‍റീനയ്ക്കും ആശംസകള്‍!! എന്തൊരു മത്സരമായിരുന്നു ഇത്!"

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കിരീടം ചൂടിയ ടീം അര്‍ജന്‍റീനയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ചലച്ചിത്ര താരങ്ങള്‍. ലോകമാകെയുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന സൗത്ത് അമേരിക്കന്‍ ക്ലാസിക്കോയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ആഘോഷപ്രകടനങ്ങള്‍ക്കും തുടക്കമായി. ഇക്കൂട്ടത്തിലാണ് തങ്ങളുടെ പ്രിയടീമിന് ആശംസകളുമായി താരങ്ങളും എത്തിയിരിക്കുന്നത്.

"അഭിനന്ദനങ്ങള്‍ ലിയോ, നിങ്ങള്‍ ഇത് ശരിക്കും അര്‍ഹിക്കുന്നു", കോപ്പ കിരീടം ചുംബിക്കുന്ന മെസിയുടെ ചിത്രത്തിനൊപ്പം ജയസൂര്യ ട്വീറ്റ് ചെയ്‍തു. "ആ കാത്തിരിപ്പിന് അന്ത്യമായിരിക്കുന്നു!!! മെസിക്കും അര്‍ജന്‍റീനയ്ക്കും ആശംസകള്‍!! എന്തൊരു മത്സരമായിരുന്നു ഇത്!", നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.

Scroll to load tweet…

കോപ്പ ട്രോഫി ഏറ്റുവാങ്ങി ചുംബിക്കുന്ന മെസിയുടെ ചിത്രത്തിനൊപ്പം കൈയടികളുടെ സ്മൈലിയാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്‍തത്. "മാറക്കാന ഡൺ..!! ഇനി ഖത്തർ", കിരീടനേട്ടത്തിനൊപ്പം മെസിയെ എടുത്തുയര്‍ത്തുന്ന മറ്റ് അര്‍ജന്‍റൈന്‍ ടീമംഗങ്ങളുടെ ചിത്രത്തിനൊപ്പം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍തു.

കടുത്ത അര്‍ജന്‍റീന ആരാധകനായ നടന്‍ അനീഷ് ജി മേനോന്‍ നിരവധി വൈറല്‍ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്‍തുകൊണ്ട് തന്‍റെ ആഹ്ളാദം പങ്കുവച്ചിട്ടുണ്ട്.