കാണികളെ തീയറ്ററില്‍ നിന്ന് ഒഴിപ്പിക്കുന്നതും, തീയറ്ററിലെ രണ്ടാം നിരയില്‍ തീപിടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഹൈദരാബാദ്: ജൂനിയർ എൻടിആറിന്‍റ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദർശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററിൽ വൻ തീപിടിത്തം. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാൻ ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്‌സര തിയേറ്ററിലായിരുന്നു ഷോ. ചലച്ചിത്രം തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകര്‍ തീയറ്റര്‍ ഹാളിനുള്ളില്‍ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററില്‍ തീ പടര്‍ന്നത്. 

കാണികളെ തീയറ്ററില്‍ നിന്ന് ഒഴിപ്പിക്കുന്നതും, തീയറ്ററിലെ രണ്ടാം നിരയില്‍ തീപിടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബാല്‍ക്കണിയില്‍ നിന്നും മറ്റും എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ആരാധകർ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

തീയേറ്റർ ഉടമകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും പോലീസിനെ സഹായത്തിനായി നിയോഗിച്ചതും വീഡിയോയിൽ ഉണ്ട്. സംഭവത്തിന് സോഷ്യൽ മീഡിയയില്‍ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിന്‍റെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലര്‍ കമന്‍റ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാന്‍സ് നടത്തിയതെന്നാണ് ചിലര്‍ ആരോപിക്കുന്നത്. 

Scroll to load tweet…

എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിംഹാദ്രി ജൂനിയർ എൻടിആറുമായുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തിൽ വീണ്ടും റിലീസ് ചെയ്ത ചിത്രം വീണ്ടും കാണാനും താരത്തിന്‍റെ ജന്മദിനം ആഘോഷിക്കാനും നിരവധി ആരാധകരാണ് തിയേറ്ററുകളിലേക്ക് എത്തിയത്. 

Scroll to load tweet…

അതേസമയം, ജൂനിയർ എൻടിആർ തന്റെ വരാനിരിക്കുന്ന ദേവരു എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി തിരക്കിലാണ്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ഇതിന് ശേഷം ഹൃത്വിക് റോഷനൊപ്പം വാർ 2 എന്ന ചിത്രവും ജൂനിയര്‍ എന്‍ടിആര്‍ ചെയ്യും. 

തെലുങ്കില്‍ മാസാകാൻ വീണ്ടും ഷൈൻ ടോം ചാക്കോ

ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തില്‍ വന്‍ സൂചന നല്‍കി ഹൃത്വിക് റോഷൻ