ബിഗ് ബോസ് വീട്ടിനുള്ളില്‍ ശക്തമായ നിലപാടുകൾ സ്വീകരിച്ചും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും നിമിഷ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നിമിഷ. മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ നിമിഷ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. പുറത്താകുന്നത് വരെ ബിഗ് ബോസ് വീട്ടിലെ ശക്‌തമായ മത്സരാർഥികളിൽ ഒരാളു കൂടി ആയിരുന്നു ഇവർ. ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നിരന്തരം ആരാധകരുമായി സംവദിക്കാനും നിമിഷ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ നിമിഷയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

ഗ്ലാമറസ് വേഷങ്ങൾ താരത്തിന് പുതുമയല്ലെങ്കിലും നിലവിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലെ വേഷവും അണിഞ്ഞിരിക്കുന്ന രീതിയും പ്രേക്ഷകരെ ആകർഷിക്കുന്നതാണ്. ചുവന്ന ലഹങ്കയ്ക്കൊപ്പം അൽപം ഹെവിയായ ആഭരണങ്ങളും അണിഞ്ഞാണ് പുതിയ ചിത്രങ്ങളിൽ നിമിഷ പ്രത്യക്ഷപ്പെടുന്നത്. 

View post on Instagram

'അചഞ്ചലമായ ചൈതന്യത്തെ തളർത്താൻ കഴിവുള്ളവൻ ഇതുവരെ ജനിച്ചിട്ടില്ല' എന്നാണ് പോസ്റ്റിന് നിമിഷ നൽകുന്ന ക്യാപ്ഷൻ. ജാസ്മിൻ അടക്കം നിരവധിയാളുകളാണ് ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തുന്നത്. മോഡലിങും അഭിനയവും വക്കീൽ പണിയും എല്ലാമായി മുന്നോട്ട് പോകാനാണ് നിമിഷയുടെ പ്ലാൻ. നിലവിൽ ദുബായിലാണ് താമസം.

View post on Instagram

ബിഗ് ബോസ് വീട്ടിനുള്ളില്‍ ശക്തമായ നിലപാടുകൾ സ്വീകരിച്ചും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞും നിമിഷ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു. തനിക്ക് നേരെ ബിഗ് ബോസ് വീടിനുള്ളിൽ വെച്ചുണ്ടായ ബോഡി ഷെയ്മിംങ് പരാമര്ശങ്ങളോടൊക്കെ നിമിഷ പ്രതികരിച്ച രീതിയും കയ്യടി നേടിയിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരിക്കൽ പുറത്തായ നിമിഷ തിരിച്ചെത്തി, പിന്നീട് അമ്പതാം ദിവസമാണ് താരം ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകുന്നത്.

അനിയൻ മിഥുൻ, അമല ഷാജി, ഹനാൻ, ശോഭ വിശ്വനാഥ്..; ബിബി 5 സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ