സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡുകളാണ് ചര്‍ച്ചകള്‍ സജീവമാക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് റോസ്റ്റിങ്ങും റിയാക്ഷനുമൊക്കെയാണ്. സാമൂഹിക മാധ്യമങ്ങളിലെ പുത്തന്‍ താരോധയമായ ടിക് ടോക്കാണ് പുതിയ വീഡിയോകളിലെ താരം. ടിക് ടോക് വീഡിയോകളെ സ്വതസിദ്ധമായ ശൈലിയില്‍ വിമര്‍ശനം നടത്തിയ അര്‍ജുന്‍ അതിവേഗമാണ് വളര്‍ന്നത്.

യൂട്യൂബ് ചാനലില്‍  ട്രോളുകളുടെ രൂപത്തില്‍ വീഡിയോകള്‍ പങ്കുവച്ച അര്‍ജൂന്‍ അതിവേഗം ശ്രദ്ധേയനായ മാറി. അര്‍ജ് യൂ എന്നാണ് യുട്യൂബ് ചാനലിന്‍റെ പേര്. ടിക് ടോക്കില്‍ അടക്കം വരുന്ന വീഡിയോകളെ ട്രോള്‍ ചെയ്ത അര്‍ജുന്‍റെ യൂട്യൂബ് ചാനല്‍ ദിവസങ്ങള്‍ക്കകം ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ നേടിയെടുത്തു. അത് അധികം വൈകാതെ രണ്ട് മില്യണിലേക്കെത്തി നില്‍ക്കുകയാണിപ്പോള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടിക് ടോക്കിനെ സ്നേഹിക്കുന്നവര്‍ക്ക് അര്‍ജുന്‍റെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനാകുന്നില്ല. സ്വാഭാവികമായ വിമര്‍ശനങ്ങളും ട്രോളുകളും ഉള്‍ക്കൊള്ളാമെങ്കിലും വര്‍ഗ, വംശ അധിക്ഷേപങ്ങളും, കാടടച്ചുള്ള വെടിവയ്ക്കലും ശരിയല്ലെന്ന് ടിക് ടോക് സ്നേഹികളും ഒരു കൂട്ടം ആളുകളും നിരന്തരം ആവര്‍ത്തിക്കുന്നു. ഇക്കൂട്ടത്തില്‍ മുന്‍ പന്തിയിലാണ് ഫുക്രുവിന്‍റെ സ്ഥാനം.

അര്‍ജുന്‍റെ റോസ്റ്റിങ്ങില്‍ ഇരയായ ഫുക്രു മറുപടിയുമായി നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ ഫുക്രുവിന്‍റെ വീഡിയോയ്ക്ക് അര്‍ജ്യൂ ആരാധകരുടെ ആക്രമണം നേരിടേണ്ടി വന്നു. ഈ കമന്‍റുകള്‍ വച്ച് വീണ്ടും എത്തിയിരിക്കുകയാണ് ഫുക്രു ഇപ്പോള്‍. അടുത്ത ഘട്ടം റോസ്റ്റിങ്ങും ട്രോളുമായി എത്തിയ ഫുക്രുവിന്‍റെ വീഡിയോയ്ക്ക് ഇതുവരെ 54 കെ ലൈക്ക് കിട്ടിയപ്പോള്‍ 141കെ ആളുകളാണ് ഡിസ്ലൈക്ക് ചെയ്തത്. എന്നാല്‍ അതു റെക്കോര്‍ഡാണെന്നാണ് ഫുക്രുവിന്‍റെ പക്ഷം. 

അതിനിടയില്‍ പ്രേക്ഷകരുടെ മറ്റൊരു സംശയമാണ് ശ്രദ്ധേയമാകുന്നത്. പുതിയ വീഡിയോയില്‍ യുട്യൂബ് ആന്‍റിയായി ഫുക്രു പരിചയപ്പെടുത്തിയത് എലീനയാണോ എന്നാണ് പ്രേക്ഷകരില്‍ പലരും ചോദിക്കുന്നത്. ബിഗ് ബോസില്‍ സഹമത്സരാര്‍ത്ഥികളായിരുന്ന ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോഴിതാ റോസ്റ്റിങ്ങില്‍ ഫുക്രുവിനെ സഹായിക്കാന്‍ എലീനയും എത്തിയിരിക്കുന്നുവെന്ന് പ്രേക്ഷകര്‍ കമന്‍റു ചെയ്യുന്നു.