മോഹന്‍ലാലിന്റെ അമ്മയെ കണ്ട് അവര്‍ക്ക് പാട്ട് പാടി കൊടുത്ത കാര്യവും അദ്ദേഹം കുറിക്കുന്നു.

ലയാളികളുടെ പ്രിയ താരം മോഹന്‍ലാലുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകന്‍ ജി വേണുഗോപാല്‍. ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തോടൊപ്പമാണ് വേണു​ഗോപാൽ രസകരമായ കുറിപ്പും പങ്കുവച്ചത്. ഇരുവരും ഒരേ സ്‌കൂളില്‍ പഠിച്ച കാര്യവും കുറിപ്പില്‍ വോണുഗോപാല്‍ ഓര്‍ക്കുന്നുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് എടുത്ത ചിത്രമാണ് വേണുഗോപാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ അമ്മയെ കണ്ട് അവര്‍ക്ക് പാട്ട് പാടി കൊടുത്ത കാര്യവും അദ്ദേഹം കുറിക്കുന്നു.

ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും:
മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടൻ്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ . പോകാൻ നേരം "അമ്മയെവിടെ " എന്ന ചോദ്യത്തിന് ... ലാലേട്ടൻ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. "അമ്മയ്ക്കിതാരാന്ന് മനസ്സിലായോ"? ലാലേട്ടൻ ചോദിച്ചു. ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ബുദ്ധിമുട്ടി യാത്ര ചെയ്യുന്ന അമ്മയുടെ മുന്നിൽ ഞാൻ രണ്ട് വരി പാടി... "കൈ നിറയെ വെണ്ണ തരാം .... കവിളിലൊരുമ്മ തരാം... കണ്ണൻ '' അമ്മയുടെ മുഖത്തപ്പോൾ വിരിഞ്ഞ സന്തോഷത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഞാനിന്നേ വരെ കണ്ടിട്ടില്ല. സംഗീതമെന്ന മാന്ത്രിക താക്കോൽ എത്രയെത്ര നിഗൂഢതകളുടെ വാതിലുകളാണ് തുറക്കുക ....!

മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും: മൂന്ന് വർഷങ്ങൾക്ക് മുൻപ് ലാലേട്ടൻ്റെ കൊച്ചിയിലെ വീട്ടിൽ എടുത്ത ഫോട്ടോ ....

Posted by G Venugopal on Tuesday, 23 March 2021