Asianet News MalayalamAsianet News Malayalam

കൈക്കരുത്ത് കൊണ്ട് മറുപടി പറയുന്ന ഐശ്വര്യ ലക്ഷ്‍മി; 'ഗാട്ട ഗുസ്‍തി' ഫൈറ്റ് സീന്‍: വീഡിയോ

സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

gatta kusthi tamil movie Aishwarya Lekshmi Fight Scene netflix youtube
Author
First Published Jan 9, 2023, 11:25 AM IST

തമിഴില്‍ കുറച്ച് ചിത്രങ്ങളേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ച പ്രോജക്റ്റുകളൊക്കെയും മുന്‍നിര ബാനറുകളുടെയും സംവിധായകരുടേതുമായിരുന്നു. അക്കൂട്ടത്തില്‍ ഐശ്വര്യയ്ക്ക് വലിയ ബ്രേക്ക് നേടിക്കൊടുത്തത് പൊന്നിയിന്‍ സെല്‍വന്‍ ആയിരുന്നു. പൂങ്കുഴലി എന്ന പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിച്ചത്. പി എസ് 1 ന് ശേഷം ഐശ്വര്യ തമിഴില്‍ അഭിനയിച്ച ചിത്രം ഇപ്പോള്‍ ഒടിടിയില്‍ പ്രദര്‍ശനത്തിനുണ്ട്. ചെല്ല അയ്യാവു രചനയും സംവിധാനവും നിര്‍വ്വഹിച്ച്, വിഷ്‍ണു വിശാല്‍ നായകനായ ഗാട്ട ഗുസ്തിയാണ് ആ ചിത്രം. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ നെറ്റ്ഫ്ലിക്സിലൂടെ കാണാനാവും. ഇപ്പോഴിതാ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം കീര്‍ത്തിയുടെ ഒരു സംഘട്ടന രംഗം അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. 

സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ആര്‍ ടി ടീം വര്‍ക്സ്, വി വി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ് പ്രസന്ന ജി കെ, സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം ഉമേഷ് ജെ കുമാര്‍, സ്റ്റണ്ട് അന്‍പറിവ്, സ്റ്റൈലിസ്റ്റ് വിനോദ് സുന്ദര്‍, വരികള്‍ വിവേക്, നൃത്തസംവിധാനം വൃന്ദ, ദിനേശ്, സാന്‍ഡി, ഡിഐ ലിക്സൊപിക്സല്‍സ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ഹരിഹരസുതന്‍, സൌണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സബ് ടൈറ്റില്‍സ് സാജിദ് അലി, പബ്ലിസിറ്റി ഡിസൈന്‍ പ്രതൂല്‍ എന്‍ ടി. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. 

ALSO READ : എന്‍ഡ്‍ഗെയിമിനെയും മറികടന്ന് ഇന്ത്യയില്‍ അവതാര്‍ 2; രാജ്യത്ത് എക്കാലത്തെയും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം

വിശാല്‍ നായകനായ ആക്ഷന്‍ (2019) ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം. പിന്നീട് ജഗമേ തന്തിരം, പുത്തം പുതു കാലൈ വിടിയാതാ (ആന്തോളജി), ഗാര്‍ഗി, ക്യാപ്റ്റന്‍, പൊന്നിയിന്‍ സെല്‍വന്‍ 1 എന്നീ ചിത്രങ്ങളിലും ഐശ്വര്യ എത്തി.

Follow Us:
Download App:
  • android
  • ios