Asianet News MalayalamAsianet News Malayalam

വിശ്വസിക്കുക, നല്ല ദിനങ്ങള്‍ വരിക തന്നെ ചെയ്യും: ഗായത്രി അരുണ്‍

'പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ ആഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവും. കാറ്റ് അനുഭവിക്കാന്‍, കടലിനെ കേള്‍ക്കാന്‍, ചുറ്റിക്കറങ്ങാനും നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നേടാനും. പക്ഷേ..'

gayathri arun about lock down because of covid 19
Author
Thiruvananthapuram, First Published Mar 31, 2020, 6:04 PM IST

സോഷ്യല്‍ മീഡിയയില്‍ ലോക്ക് ഡൗണ്‍ കാല അനുഭവങ്ങളാണ് ഈ ദിവസങ്ങളില്‍ കൂടുതല്‍. വിവിധ തുറകളിലുള്ള ആളുകള്‍ കോറോണ വൈറസ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ ദിവസങ്ങളോളം കഴിയേണ്ടിവരുന്നതിന്‍റെ അനുഭവം പങ്കുവെക്കുന്നുണ്ട്. ഐടി അടക്കമുള്ള ചില തൊഴില്‍ മേഖലകളിലുള്ളവര്‍ വീടുകളിലിരുന്ന് തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ ഭൂരിഭാഗത്തെ സംബന്ധിച്ചും ഇത് അവധി ദിനങ്ങള്‍ കൂടിയാണ്. ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണെന്നതിനാല്‍ ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ സീരിയല്‍ താരം ഗായത്രി അരുണ്‍ ലോക്ക് ഡൗണിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ്.

താന്‍ കടല്‍ത്തീരത്ത് നില്‍ക്കുന്നതിന്‍റെ പഴയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഗായത്രിയുടെ പോസ്റ്റ്. മിക്കവര്‍ക്കും പുറത്തിറങ്ങാന്‍ അതിയായ ആഗ്രഹം തോന്നുന്നുണ്ടാവുമെന്നും എന്നാല്‍ വരാന്‍ പോകുന്ന ഒരു നല്ല നാളെയെ കരുതി അത് പാടില്ലെന്നും ഗായത്രി കുറിച്ചു. 'പുറത്തേക്കിറങ്ങാനുള്ള ഒരു വലിയ ആഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാവും. കാറ്റ് അനുഭവിക്കാന്‍, കടലിനെ കേള്‍ക്കാന്‍, ചുറ്റിക്കറങ്ങാനും നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നേടാനും. പക്ഷേ എന്നെ വിശ്വസിക്കൂ, നല്ല ദിനങ്ങള്‍ വരും. നാമൊരു ദൌത്യത്തിലാണെന്ന് വിശ്വസിക്കുക. ഒരു മെച്ചപ്പെട്ട ഭൂമിയെ പുനര്‍നിര്‍മ്മിക്കാനുള്ള ദൌത്യം. എല്ലാവരും വീട്ടിലിരിക്കുക. ഒരു നല്ല നാളെയ്ക്കുവേണ്ടി കാത്തിരിക്കുക.'

Follow Us:
Download App:
  • android
  • ios