"ഞാന്‍ മോട്ടിവേഷന്‍ ബുക്ക്‌സ് വായിക്കാറില്ല. അത് വായിച്ച് മോട്ടിവേറ്റഡാവുന്ന ആളല്ല ഞാന്‍"

സീരിയലില്‍ അഭിനയിച്ചതിന് ശേഷം ജീവിതം തന്നെ മാറി മറിഞ്ഞ താരമാണ് ഗായത്രി അരുണ്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപത്രമാണ് ഗായത്രിയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തത്. പോലീസുകാരിയുടെ വേഷം മനോഹരമായി അവതരിപ്പിച്ച നടി പിന്നീട് സിനിമയിലേക്കും ചുവടുറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. മകൾ കല്ലുവുമൊന്നിച്ചാണ് താരം എത്തുന്നത്.

ഞാന്‍ മോട്ടിവേഷന്‍ ബുക്ക്‌സ് വായിക്കാറില്ല. അത് വായിച്ച് മോട്ടിവേറ്റഡാവുന്ന ആളല്ല ഞാന്‍. എന്തെങ്കിലും ഇഷ്യൂ വന്നാല്‍ നമ്മള്‍ സ്വയം അതേക്കുറിച്ച് മനസിലാക്കി പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളതെന്ന് ഗായത്രി പറയുന്നു. വിവാഹത്തിന് മുമ്പ് റിലേഷൻഷിപ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയത് അരുണിനോടാണ്. അദ്ദേഹത്തെ തന്നെയാണ് കല്യാണം കഴിച്ചതെന്നുമായിരുന്നു ഗായത്രി പറഞ്ഞത്. പ്രണയവിവാഹത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമുള്ള ഗായത്രിയുടെ തുറന്നുപറച്ചില്‍ മുന്‍പ് വൈറലായിരുന്നു.

കല്ലുവിനൊരു കൂടപ്പിറപ്പ് വേണ്ടേയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഒന്നല്ല ഒരുപാടുപേര്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മറ്റൊരാളുടെ പേഴ്‌സണല്‍ കാര്യത്തെക്കുറിച്ച് എന്തിനാണ് ചോദിക്കുന്നത്. എല്ലാവരും പ്രൈവസി ആഗ്രഹിക്കുന്ന ആള്‍ക്കാരല്ലേ, ഞങ്ങള്‍ മൂന്നുപേരും നല്ല സന്തോഷത്തോടെയാണ് കഴിയുന്നത്. നമ്മളെ ബാധിക്കാത്ത കാര്യമാണെങ്കില്‍ അതേക്കുറിച്ച് ചോദിക്കാതിരിക്കുക എന്നാണ് എനിക്ക് പറയാനുള്ളതെന്നും ഗായത്രി വ്യക്തമാക്കിയിരുന്നു.

അമ്മയും മകളും തമ്മില്‍ പല കാര്യത്തിനും വഴക്ക് കൂടാറുണ്ട്. കല്ലുവിന് ഭക്ഷണം കഴിക്കാന്‍ വല്ലാത്ത മടിയുണ്ട്. അതിനൊക്കെ സ്ഥിരം വഴക്കാണ്. എന്നാല്‍ അമ്മ സോറിയെന്ന പറഞ്ഞ് വന്ന് ആദ്യം പ്രശ്‌നം അവസാനിപ്പിക്കുന്നതും അവളാണ് എന്നും ചോദ്യത്തിന് മറുപടിയായി ഇരുവരും പറയുന്നു. അമ്മയ്ക്കും മകൾക്കും ആശംസകൾ നേർന്ന് നിരവധി കമന്റുകളാണ് വരുന്നത്.

ALSO READ : ഖാന്‍ ത്രയവും അക്ഷയ് കുമാറും മാത്രമല്ല, 13 താരങ്ങള്‍ ഉപേക്ഷിച്ചു! ബോളിവുഡിലെ ഓള്‍ടൈം ടിവി ഹിറ്റ് ഈ ചിത്രം

Answer to your Questions | Life Stories with Gayathri Arun | Q&A | Kallus | Gayathri Arun |