താരം അവതാരകയയായ ഷോയിലെ ലുക്കിലാണ് ചിത്രങ്ങള്‍

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആരും മറക്കില്ല. അത്രയ്ക്ക് ജനശ്രദ്ധ പിടിച്ചുപറ്റിയ ആ കഥാപാത്രം ചെയ്തത് നടി ഗായത്രി അരുൺ ആയിരുന്നു. ഗായത്രിയുടെ കരിയർ ബ്രേക്കിങ് എന്ന് തന്നെ പറയാവുന്ന ഈ സീരിയലിനു ശേഷം ബിഗ്സ്‌ക്രീനിലേക്കും ഗായത്രിയ്ക്ക് നിരവധി അവസരങ്ങൾ വന്നു. പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഗായത്രി. മികച്ച അവതാരക കൂടിയായ ഗായത്രി നിലവിൽ 'എന്റെ അമ്മ സൂപ്പറാ' എന്ന റിയാലിറ്റി ഷോയുടെ അവതാരക ആണ്.

ഇപ്പോഴിതാ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം ആരാധകർ ചിത്രങ്ങൾ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. പർപ്പിൾ ബ്യൂട്ടിയായാണ് ഗായത്രി ഒരുങ്ങിയിരിക്കുന്നത്. താരം അവതാരകയായ ഷോയിലെ ലുക്കാണ് ഇത്. പർപ്പിൾ അനാർക്കലി ടോപിനൊപ്പം ഡിസൈനർ ദുപ്പട്ടയാണ് ഉപയോഗിച്ചിരിക്കുന്നത്. ജോർദാൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഗായത്രിയുടെ ലുക്കിനും ഡ്രെസ്സിങ്ങിനുമെല്ലാം മികച്ച പ്രതികരണം ലഭിച്ച് കഴിഞ്ഞു.

View post on Instagram

സമൂഹമാധ്യമങ്ങളിൽ സജീവമായ ഗായത്രി തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തി ജീവിതത്തിലേയും കരിയറിലെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇത്തരത്തിൽ മകളെക്കുറിച്ച് പറഞ്ഞൊരു കാര്യം വൈറലായിരുന്നു.

View post on Instagram

അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ ചെറിയ തമാശകളെക്കുറിച്ചും അവൾക്ക് വരുന്ന പ്രൊപ്പോസലുകളെക്കുറിച്ചുമൊക്കെ തന്നോട് വന്ന് തുറന്ന് പറയാറുണ്ടെന്നും തങ്ങള്‍ക്കിടയില്‍ അമ്മ മകൾ ബന്ധത്തിനപ്പുറം അത്തരം ഒരു സ്വാതന്ത്ര്യമുണ്ടെന്നും ഗായത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതിനെ മോശാര്‍ഥത്തില്‍ എടുത്ത് തലക്കെട്ടിട്ട് ചിലര്‍ വാര്‍ത്തകള്‍ കൊടുത്തതിനെതിരെയും ഗായത്രി രംഗത്തെത്തിയിരുന്നു.

ALSO READ : റിനോഷിന്‍റെ ഉത്തരം; ബിഗ് ബോസ് വേദിയില്‍ ചിരി നിര്‍ത്താനാവാതെ മോഹന്‍ലാല്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News