'ഗീതാ ഗോവിന്ദ'ത്തിലെ പ്രധാന താരങ്ങള്‍

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സാജന്‍ സൂര്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാജന്‍ സൂര്യ അഭിനയ രംഗത്തുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ സാജന്‍ സൂര്യയെ അടുത്തറിയുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. നായകനായും വില്ലനായുമെല്ലാം കൈയ്യടി നേടിയിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ ജനപ്രിയ പരമ്പരയായ ഗീതാ ഗോവിന്ദത്തിലെ ഗോവിന്ദ് ആയി തകര്‍ത്താടുകയാണ് സാജന്‍ സൂര്യ. സാജനൊപ്പം തന്നെ മലയാളികളുടെ മനസ് കീഴടക്കിയിരിക്കുകയാണ് ബിന്നി സെബാസ്റ്റ്യനും.

ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മഴയിൽ നനഞ്ഞ് പ്രണയിക്കുന്ന യുവമിഥുനങ്ങളായാണ് ചിത്രത്തിൽ സാജനും ബിന്നിയും എത്തുന്നത്. ഗീതാഗോവിന്ദം ആരാധകരെ സംബന്ധിച്ച് എറെ സന്തോഷം പകരുന്ന ചിത്രം കൂടിയാണിത്.

അതിനിടെ, സീരിയലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് സാജന്‍ സൂര്യ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. "സീരിയല്‍ കണ്ടിട്ട് വഴിതെറ്റുന്ന എത്രപേരുണ്ട്? സമൂഹത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന പത്തുപേര് വേണ്ടേ"? എന്നാണ് അത്തരക്കാരോടായി സാജന്‍ സൂര്യ ചോദിക്കുന്നത്. "പണ്ടുമുതലേ മനോരമ, മംഗളം തുടങ്ങിയ ആഴ്ച പതിപ്പുകള്‍ വായിക്കുന്നവര്‍ ഉണ്ടായിരുന്നു. അതില്‍ ഇഷ്ടംപോലെ നോവലുകള്‍ ഉണ്ടാകും. എന്‍റെ ചെറുപ്പകാലത്ത് ഞാന്‍ അതൊക്കെ വായിച്ചിട്ടുണ്ട്. അന്ന് പറയുന്നത് അത് വായിച്ച് ആള്‍ക്കാര്‍ ചീത്തയാകും എന്നാണ്. എന്നിട്ട് ആരൊക്കെ ചീത്തയായി"? എന്നും താരം തുറന്നടിക്കുന്നു.

View post on Instagram

"ഞാന്‍ ഒരു ഗവണ്മെന്‍റ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. പൊതുജനങ്ങളുമായി ഇടപഴകാന്‍ ഒരുപാട് അവസരമുള്ള ആളാണ് ഞാന്‍. ചടങ്ങുകളിലും പരിപാടികളിലും ഒക്കെ പങ്കെടുത്ത് സമൂഹമായി ഇടപെടുന്ന ആളാണ്". ജീവിതത്തില്‍ ഇന്നുവരെ സീരിയല്‍ കണ്ട് വഴിതെറ്റിയവരെ താന്‍ കണ്ടിട്ടില്ലെന്നും താരം പറയുന്നു. ഇതൊക്കെ വെറുതെ ആള്‍ക്കാര്‍ പറഞ്ഞുണ്ടാക്കുന്നു എന്നല്ലാതെ അതില്‍ ഒന്നും കഴമ്പില്ലെന്നും സാജന്‍ സൂര്യ വ്യക്തമാക്കുന്നു.

ALSO READ : രണ്ട് മാസത്തെ കാത്തിരിപ്പ്; 'അനിമല്‍' ഇനി ഒടിടിയില്‍ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം