13 കാരിയായ ബേക്കറാണ് ഈ കേക്കുണ്ടാക്കിയതെന്ന് ​ഗീതു പറയുന്നു. 

ഗീതു മോഹൻദാസിന്റേയും രാജീവ് രവിയുടേയും മകൾ ആരാധനയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരപുത്രിക്ക് പിറന്നാൾ ആശംസയുമായി എത്തിയത്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആഘോഷവും സംഘടിപ്പിച്ചിരുന്നു. ആ​ഘോഷത്തിലെ പ്രധാന ആകർഷണം കേക്കായിരുന്നു. ഇപ്പോഴിതാ കേക്കിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ​ഗീതു. 

13 കാരിയായ ബേക്കറാണ് ഈ കേക്കുണ്ടാക്കിയതെന്ന് ​ഗീതു പറയുന്നു. “13 വയസുള്ള ബേക്കറായ സെറയാണ് പിറന്നാൾ കേക്ക് നിർമ്മിച്ചത്. ഞാൻ കഴിച്ച ഏറ്റവും മികച്ച കേക്ക് കഷണം. നേരിട്ട് അവൾക്ക് എത്തിച്ചുകൊടുക്കാൻ പറ്റുന്ന ഓർഡറുകളാണ് ഏറ്റെടുക്കാൻ അവൾ തയ്യാറാണ്. താങ്ക് യൂ സെറാ കുട്ടി,” എന്ന് ഗീതു കുറിച്ചു.

View post on Instagram

വളരെ വിരളമായേ ഗീതു മോഹൻദാസ് തന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. ആരാധനയുടെ എഴുത്തുകളും വളരെ കുഞ്ഞായിരിക്കുമ്പോൾ ഉള്ള ചിത്രങ്ങളും അടുത്തിടെ കഴിഞ്ഞ ദിവസങ്ങളിൽ ഗീതു പങ്കുവച്ചിരുന്നു. ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരാകുന്നത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.