ചിത്രം 31ന് തിയറ്ററുകളില്‍. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന തെലുങ്ക് ചിത്രം

തെലുങ്കില്‍ വലിയ ആരാധകവൃന്ദത്തെ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രവും തെലുങ്കില്‍ നിന്നാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്തിരിക്കുന്ന ലക്കി ഭാസ്കര്‍ ആണ് അത്. എന്നാല്‍ ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഈ മാസം 31 നാണ് ചിത്രം എത്തുക. കഴിഞ്ഞ ദിവസം ദുബൈ ഗ്ലോബല്‍ വില്ലേജില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ ആഗോള ലോഞ്ച്. വന്‍ ആരാധകക്കൂട്ടമാണ് അവിടെ ദുല്‍ഖര്‍ അടക്കമുള്ളവരെ കാണാനെത്തിയത്. ഇപ്പോഴിതാ ചടങ്ങിന്‍റെ ലഘു വീഡിയോ ദുല്‍ഖര്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. വാത്തി എന്ന ബ്ലോക്ക്ബസ്റ്റർ ധനുഷ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രം, പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റർടെയ്‍ന്‍‍മെന്‍റ്സ് ആണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കറിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്. എഡിറ്റിംഗ് നവീൻ നൂലി, പിആർഒ ശബരി.

ALSO READ : തെലുങ്ക് നിര്‍മ്മാണ കമ്പനിയുടെ മലയാള ചിത്രം; 'സൂത്രവാക്യം' ആരംഭിച്ചു

Global Launch Of Lucky Baskhar | Global Village Dubai | Dulquer Salmaan | Meenaskhi | @DQSalmaan