വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്. പരമ്പര അവസാനിപ്പിച്ചെങ്കിലും പരമ്പര ഉണ്ടാക്കിയ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരിയുടെ അടുത്തിടെ നടന്ന പിറന്നാളാഘോഷമെല്ലാംതന്നെ  വൈറലായിരുന്നു. കഴിഞ്ഞദിവസം ഗൗരി പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധനേടുന്നത്. ധ്യാന നിരതനായിരിക്കുന്ന ചെറിയൊരു ബുദ്ധ ശില്പത്തോടൊപ്പം, ബുദ്ധന്റെ അതേ ഹെയര്‍സ്റ്റൈലില്‍ അടുത്ത് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് കമന്റുകള്‍കൊണ്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിലിപ്പോള്‍ ഏതാണ് ബുദ്ധന്‍, ചിരിക്കുന്ന ബുദ്ധനും ധ്യാനബുദ്ധനും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്.