2024 ജനുവരി 28ന് തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ജിപി, ഗോപികയുടെ കഴുത്തിൽ മിന്നുചാർത്തിയത്.
മലയാളികളുടെ പ്രിയ താരങ്ങളാണ് നടി ഗോപിക അനിലും നടൻ ഗോവിന്ദ് പത്മസൂര്യയും(ജിപി). ഇരുവരും വിവാഹിതാകാൻ പോകുന്നുവെന്ന വാർത്ത ഏറെ സ്നേഹത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തതും. വിവാഹ ശേഷം ഇരുവരുെ ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇന്നിതാ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ജിപിയും ഗോപികയും. ഇതോട് അനുബന്ധിച്ച് ജിപി പങ്കിട്ട വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്.
"എനിക്ക് ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. ആരെങ്കിലും എന്നെ ഇത്രത്തോളം മനസ്സിലാക്കുമെന്നും എനിക്കറിയില്ലായിരുന്നു. തക്ക സമയത്താണ് നീ എന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എൻ്റെ സന്തോഷകരമായ ജീവിതം കൂടുതൽ മനോഹരമാക്കി. അതൊരു അനുഗ്രഹമായി ഞാൻ കാണുകയാണ്. നിനക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായി ഞാൻ നിന്നെ സ്നേഹിക്കുകയാണ്. വിനോദത്തിൻ്റെയും വഴക്കുകളുടെയും സൗഹൃദത്തിൻ്റെയും ഒരു വർഷം. ഞങ്ങൾ ഒരു വർഷം ആഘോഷിക്കുകയാണ്", എന്നാണ് ജിപി കുറിച്ചത്. ഒപ്പം ഗോപികയ്ക്ക് ഒപ്പമുള്ള ഒരു കൂട്ടം ഫോട്ടോകളും താരം പങ്കിട്ടിട്ടുണ്ട്.
2023 ഒക്ടോബര്‍ 23നാണ് ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസും ആയിരുന്നു ഇത്. പിന്നാലെ ഗോപിയും ജിപിയും കല്യാണ വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. പിന്നാലെ 2024 ജനുവരി 28ന് തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ജിപി, ഗോപികയുടെ കഴുത്തിൽ മിന്നുചാർത്തിയത്.
'ഞങ്ങൾ തമ്മിലായിരുന്നില്ല ഒന്നിക്കേണ്ടിയിരുന്നത്': മുൻ ഭർത്താവിനെ കുറിച്ച് ആര്യ
മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും സ്ക്രീനില്‍ എത്തി. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായിക ആയി മാറിയ ആളാണ് ഗോപിക. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയലില്‍ ആണ് ഗോപിക ജനപ്രീയ താരമായി മാറിയത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. പരമ്പരയിലെ ശിവനും അഞ്ജലിയും കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവാഞ്ജലി എന്നാണ് ഇവരെ സോഷ്യല്‍ മീഡിയ വിളിച്ചിരുന്നത്.
