Asianet News MalayalamAsianet News Malayalam

പ്രിയതമയ്ക്ക് വൻ സർപ്രൈസ് ഒരുക്കി ജിപി; അതിഥികളെ കണ്ട് 'അന്തംവിട്ട്' ഗോപിക

സാന്ത്വനം കുടുംബത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ശിവൻ-അഞ്ജലി കോമ്പോയാണ്.

govind padmasoorya surprise gift to his wife gopika anil in her birthday
Author
First Published Apr 30, 2024, 8:16 PM IST | Last Updated Apr 30, 2024, 8:16 PM IST

രാധകരുടെ പ്രിയപ്പെട്ട് കപ്പിള്‍ ആയി മാറിക്കൊണ്ടിരിയ്ക്കുകയാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും. ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ എല്ലാം ആറാധകര്‍ വിടാതെ പിന്‍തുടരുന്നുണ്ട്. ഗോപികയുടെ ജന്മദിനത്തിൽ ജിപി പങ്കുവെച്ച കുറിപ്പും വീഡിയോയുമെല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ അതിലും വലിയൊരു പിറന്നാൾ സമ്മാനം സർപ്രൈസ് ആയി ഗോപികക്ക് മുന്നിലെത്തിയതിന്റെ വീഡിയോയാണ് ഗോപിക തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റൊന്നുമല്ല, പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ശിവജ്ഞലിമാർക്ക് ജീവൻ നൽകിയ സജിനും ഒപ്പം ഷഫ്നയും ഗോപികയെ കാണാൻ വന്നിരിക്കുകയാണ്. സജിനുമായി സ്‌ക്രീനിൽ സൗഹൃദത്തിലായതിലും ഇരട്ടി സൗഹൃദമാണ് ഷഫ്നയുമായി ഗോപികക്കുള്ളത്. ജിജി വിവാഹത്തിന് എപ്പോഴും ഷഫ്‌ന മുന്നിൽ തന്നെയുണ്ടായിരുന്നു. ഷഫ്നയെയും സജിനെയും കണ്ട് ഞെട്ടൽ മാറാതെ കുറേസമയം വാപൊളിച്ച് ഇരിക്കുന്ന ഗോപികയെയാണ് വീഡിയോയിൽ കാണുന്നത്.

"നമ്മൾ തമ്മിൽ എപ്പോൾ കണ്ടാലും ഓടി വന്ന് കെട്ടിപിടിച്ച് സന്തോഷം കൊണ്ട് ഞാൻ നിന്റെ ചുറ്റും ഓടി നടക്കാറുണ്ട്. പക്ഷേ ഇത്തവണ വളരെ സ്‌പെഷ്യലാണ്. ഇത്ര ദൂരം എനിക്ക് വേണ്ടി വന്നതിനു നന്ദി", 'എന്നെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് നന്നായി നിങ്ങൾക്കറിയാം' എന്ന് ജിപിയെ കുറിച്ചും ഗോപിക പറയുന്നു.

സാന്ത്വനം കുടുംബത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ശിവൻ-അഞ്ജലി കോമ്പോയാണ്. സീരിയലിന്റെ പ്രധാന പ്രേക്ഷകര്‍ യുവജനങ്ങളാണ്. അവരില്‍ പലര്‍ക്കും കണ്ണീര്‍ക്കഥകളോടോ അന്ധവിശ്വാസങ്ങളോടോ താത്പര്യമുള്ളവല്ല. മിക്കവര്‍ക്കും ശിവാഞ്ജലിമാരുടെ ഇണക്കങ്ങളും പിണക്കങ്ങളും സാന്ത്വനം കുടുംബത്തിലെ സന്തോഷ നിമിഷങ്ങളുമാണ് ഇഷ്ടം. കണ്ണീര്‍ പരമ്പരകളോട് അകലം പാലിച്ചുനില്‍ക്കുന്ന യൂത്തിന് ഏക ആശ്വാസമായിരുന്നു സാന്ത്വനം. വളരെ വിജയകരമായി ഓടിക്കൊണ്ടിരുന്ന പരമ്പര സംവിധായകൻ ആദിത്യന്റെ മരണത്തോടെ അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ വന്ന് നേട്ടം കൊയ്യാൻ മമ്മൂട്ടി; 'ടർബോ' വൻ അപ്ഡേറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios