നവംബര്‍ 24 ന് ആണ് ഗൗരിയുടെ വിവാഹം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരമായത്. പരമ്പര അവസാനിച്ച് മാസങ്ങളായെങ്കിലും ഗൗരിയുടെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. പൗര്‍ണ്ണമിത്തിങ്കള്‍ പരമ്പരയുടെ സംവിധായകനായ മനോജ് പേയാടാണ് ഗൗരിയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്നോടിയായി ആഭരണങ്ങൾ തെരെഞ്ഞെടുക്കുന്ന വീഡിയോയാണ് താരം പുതിയതായി പങ്കുവെക്കുന്നത്.

എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ള സന്ദേശവും ഗൗരി തന്റെ വിവാഹ ഒരുക്കത്തിലൂടെ കൈ മാറുന്നുണ്ട്. സ്വര്‍ണ ആഭരണങ്ങള്‍ അല്ല, ഇമിറ്റേഷന്‍ ആഭരണങ്ങളാണ് ഗൗരി കല്യാണത്തിന് എടുക്കുന്നത്. തനിയ്ക്ക് സ്വര്‍ണം ഇന്‍വെസ്റ്റ് ചെയ്യുന്നതിനോട് താത്പര്യമില്ല എന്നാണ് ഗൗരി പറയുന്നത്. സ്ഥിരം ഉപയോഗിയ്ക്കുന്ന ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കാം. അല്ലാതെ കല്യാണത്തിന് ഒരുങ്ങാന്‍ വേണ്ടി മാത്രം കഷ്ടപ്പെട്ട് ഹെവി ആഭരണങ്ങള്‍ വാങ്ങേണ്ടതില്ല എന്നാണ് ഗൗരിയുടെ പക്ഷം. കല്യാണത്തിന് വേണ്ടി നാല് സെറ്റ് ഇമിറ്റേഷന്‍ ആഭരണങ്ങളാണ് തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെ ഗൗരി സെലക്ട് ചെയ്തത്. ഇത് മറ്റ് സ്ത്രീകള്‍ക്കും മാതൃകയാണ് എന്ന് ജ്വല്ലറി ഉടമയും പറഞ്ഞു.

ALSO READ : മാത്യു തോമസ്, അന്ന ബെന്‍; 'അഞ്ച് സെന്‍റും സെലീനയും' വരുന്നു

വീഡിയോയിലൂടെ തന്റെ വിവാഹ ഒരുക്കത്തെ കുറിച്ചുള്ള കാഴ്ചപാടുകളും ഗൗരി പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വസ്ത്രം എടുക്കാന്‍ പോകുമ്പോഴുള്ള വീഡിയോ ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. നിരവധി ആരാധകരാണ് നേരത്തെ തന്നെ താരത്തിന് വിവാഹ ആശംസകൾ നേരുന്നത്. നവംബര്‍ 24 ന് ആണ് ഗൗരിയുടെ വിവാഹം. പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലെ വേഷത്തിലൂടെ ശ്രദ്ധേയയായ നടിയുടെ വരന്‍ മനോജ്, അതേ പരമ്പരയുടെ സംവിധായകന്‍ ആയിരുന്നു.

എൻ്റെ കല്യാണ ആഭരണങ്ങൾ കണ്ടാലോ | My Wedding Jewellery Shopping | Gowri Krishnan