അമ്മയെപ്പോലെ മകളും യൂട്യൂബ് ചാനലുമായി സജീവമാണ്. അടുത്തിടെ അമ്മയും മകളും കൊച്ചുമകളും ദുബായിലേക്ക് പോയിരുന്നു. 

തിരുവനന്തപുരം: പാചക പരിപാടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്മി നായരുടേത്. പാചകത്തിന് പിന്നാലെയായി വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും അവര്‍ പരിചയപ്പെടുത്തിയിരുന്നു. ചാനല്‍ പരിപാടികള്‍ കൂടാതെ യൂട്യൂബ് ചാനലിലൂടെയും അവര്‍ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്.

അമ്മയെപ്പോലെ മകളും യൂട്യൂബ് ചാനലുമായി സജീവമാണ്. അടുത്തിടെ അമ്മയും മകളും കൊച്ചുമകളും ദുബായിലേക്ക് പോയിരുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായാണ് പോയത്. അതിനിടയിലെ വിശേഷങ്ങളും വീഡിയോയിലൂടെ കാണിച്ചിരുന്നു. കൊച്ചുമകളായ സരസ്വതിയുടെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. നേരത്തെയൊക്കെ ഇങ്ങനെയൊരു വരവ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴാണ് എല്ലാം ഒത്തുവന്നതെന്നായിരുന്നു ലക്ഷ്മി നായര്‍ പ്രതികരിച്ചത്. ഭയങ്കര സന്തോഷമുള്ള നിമിഷമാണല്ലോ, അതെല്ലാവരും ഒന്നിച്ചങ്ങ് ആഘോഷിച്ചു. ആളും ബഹളുമൊക്കെ കണ്ടപ്പോള്‍ ആദ്യമൊന്ന് പേടിച്ചെങ്കിലും പിന്നെ അവളും എല്ലാം ആസ്വദിച്ചെന്നായിരുന്നു അനു പറഞ്ഞത്.

എല്ലാവരും പുകഴ്ത്തി സംസാരിക്കുമ്പോഴും വിനയത്തോടെയുള്ള മാമിന്റെ നില്‍പ്പ്, അതാണ് കണ്ട് പഠിക്കേണ്ടതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുകൂട്ടം ആള്‍ക്കാര്‍ തരംതാഴ്ത്തി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വൈരം തന്നെ എന്ന് ജീവിതം കൊണ്ട് സമൂഹത്തിന് സാക്ഷ്യം കൊടുത്ത വ്യക്തിത്വം. അന്ന് യുദ്ധത്തിന് വന്നവരുടെ മുഖം ഇപ്പോള്‍ ലജ്ജിച്ച് പോയിക്കാണും. എന്തൊരു പോസിറ്റീവ് എനര്‍ജിയാണ്. നല്ലൊരു മാതൃകയാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മനസ് നിറഞ്ഞു, ഒരുപാടൊരുപാട് സന്തോഷം. സ്നേഹം മാത്രമെന്നായിരുന്നു ലക്ഷ്മി നായരുടെ മറുപടി.

കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോവാന്‍ നല്ല കഴിവുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദിയെന്നായിരുന്നു മറുപടിയേകിയത്. കമന്‍റുകളിലൂടെ സ്‌നേഹം അറിയിച്ചവര്‍ക്കെല്ലാം തിരിച്ച് ലക്ഷ്മി നായര്‍ മറുപടി നല്‍കിയിരുന്നു.

'ബേസിക്കലി റിച്ച് വൈറൽ ടീസർ' ; ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി' ഓഗസ്റ്റ് 15ന്

റാഹത് ഫത്തേ അലി ഖാനെ ദുബായിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ; പ്രതികരണവുമായി ഗായകന്‍