ലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. കോമഡി കഥാപാത്രങ്ങൾക്ക് പുറമേ ക്യാരക്ടർ റോളുകളിലും താരം തിളങ്ങി നിൽക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ 'പട്ടണത്തിൽ ഭൂതം' എന്ന ചിത്രത്തിൽ പശുവിനെ എണ്ണ തേപ്പിക്കുന്ന ചിത്രം പങ്കുവയ്ക്കുകയാണ് താരം. ശരപഞ്ജരം സിനിമയിൽ ജയൻ മസിൽ പെരുപ്പിച്ച് കുതിരയെ എണ്ണ പുരട്ടുന്ന സീനിനെ ഓർപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. 

ജയൻ കുതിരയെ എണ്ണ പുരട്ടിയപ്പോൾ പക്രു പശുക്കുട്ടിയെയാണ് എണ്ണ പുരട്ടിയത്. ഒപ്പം ‘ പറ്റിയ കുതിരയെ കിട്ടിയില്ല...! കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു’ എന്നൊരു ക്യാപഷ്നും ആ ചിത്രത്തിന് പക്രു നൽകി. പട്ടണത്തിൽ ഭൂതത്തിലെ മാമരങ്ങളെ എന്ന ​ഗാന രം​ഗത്താണ് പക്രു പശുക്കുട്ടിയെ ’എണ്ണ തേപ്പിക്കുന്ന’ രം​ഗമുള്ളത്. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ ചിത്രം സ്വീകരിച്ചത്. 

പറ്റിയ കുതിരയെ കിട്ടിയില്ല...! കിട്ടിയവനെ വെച്ച് അന്നങ്ങു ചെയ്തു😀😜

Posted by Guinnespakru on Monday, 21 December 2020

‘നിങ്ങൾ എഴുതപെടാതെപോകുന്ന മൊഴിയാതെപോകുന്ന വരച്ചുകാട്ടാതെ പോകുന്ന ഒത്തിരിയുണ്ട് നിങ്ങളുടെ ഓരോ പോസ്റ്റിലും...എന്നതാണ് സത്യം. ചിരിയിലും ചിന്തയിലും ആത്മവിശ്വാസം കുത്തിനിറച്ചു തന്റൊടും തന്നെപോലുള്ളവരോടും സംവദിക്കുന്ന താങ്കളോട് വല്ലാത്തൊരിഷ്ടമാണ്…എന്നും. നിങ്ങളുടെ ഓരോന്നിനും കാതുകൂർപ്പിച്ചും കണ്ണുതുറന്നു കാണാനും പതിനായിരങ്ങൾ ഇല്ലായിരിക്കാം…പക്ഷേ സമൂഹത്തിന്റെ വിവിധതുറകളിൽ ആരെങ്കിലുമൊക്കെ ഉണ്ടെന്നാണ് എന്റെ വിശ്വാസം. പരിധിയില്ലാത്ത പരിമിതിയില്ലാത്ത നിങ്ങളുടെ ലോകത്തേക്ക് ആരെങ്കിലും നിങ്ങളുടെ പാത പിന്തുടരുന്നുണ്ടാവണം. തുടരുക തുടർന്നുകൊണ്ടുപോകുക വെട്ടമായും തെളിനീരായും ജ്വാലയായും മാറുക.ആശംസകൾ… പ്രാർത്ഥനയോടെ… എന്നാണ് ചിത്രത്തിന് താഴേ വന്നൊരു കമന്റ്. ഇതിന് പക്രു മറുപടിയും നൽകി. 

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു.

ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡും അദ്ദേഹം കരസ്ഥമാക്കി.