കഴി‍ഞ്ഞ വർഷം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ രസിപ്പിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ റോബോ കുഞ്ഞപ്പനെ അവതരിപ്പിച്ച സൂരജ് തേലക്കാടിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു. കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി എടുത്ത പ്രയത്നത്തിന് സൂരജിന് താരം അഭിനന്ദനങ്ങൾ നേർന്നു.

''ഈ  ചിത്രത്തില്‍ നിന്റെ മുഖമില്ല ....ശരീരം മാത്രം.... കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്നം.... പ്രിയ സൂരജ് അഭിനന്ദനങ്ങള്‍''- പക്രു ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്തത്. സുരാജിനൊപ്പം സൗബിന്‍ ഷാഹിര്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ആരാണീ റോബോർ‌ട്ട്?, സിനിമയ്ക്ക് വേണ്ടി എവിടുന്നാണ് റോബോട്ടിനെ ഇറക്കുമതി ചെയ്തത്?, ആരാണിതിനെ ഉണ്ടാക്കിയത്? തുടങ്ങി നിരവധി സംശയങ്ങളായിരുന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ. എന്നാൽ, ഈ സംശങ്ങൾക്കെല്ലാമുള്ള മറുപടിയുമായി കഴി‍ഞ്ഞദിവസം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയായിരുന്നു കുഞ്ഞപ്പനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

Read More: ആരായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ?; റോബോട്ടിനുള്ളിലെ 'കുഞ്ഞുമനുഷ്യ'നെ വെളിപ്പെടുത്തി അണിയറപ്രവർത്തകർ

മിനിസ്‌ക്രീനിലെ കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൂരജ്. ചാര്‍ലി, അമ്പിളി തുടങ്ങിയ സിനിമകളിലും സൂരജ് അഭിനയിച്ചിട്ടുണ്ട്.