കഴിഞ്ഞ തവണ ബി​ഗ് ബോസിൽ വൈൽഡ് കാർഡ് ആയി എത്തിയെങ്കിലും ഹനാന് രണ്ട് ദിവസത്തിൽ പുറത്ത് പോകേണ്ടി വന്നിരുന്നു. 

ലിമിനേഷൻ ഇല്ലാതെ തന്നെ ബിഗ്‌ബേസിൽ നിന്ന് ആദ്യം പുറത്തുപോയ മത്സരാർത്ഥി ആയിരുന്നു ഹനാൻ. ബി​ഗ് ബോസിൽ വന്നതിന് തൊട്ടുപിന്നാലെ തന്നെ പുറത്തുപോവുകയായിരുന്നു താരം. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ഹനാൻ മത്സരത്തിൽ നിന്ന് പോയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഹനാൻ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ തന്റെ അച്ഛനും അമ്മക്കുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെക്കുകയാണ് ഹനാൻ.

'എന്റെ മാതാപിതാക്കൾക്കൊപ്പമുള്ള മറക്കാനാവാത്ത ചിത്രം' എന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ചത്. ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടുമക്കളിൽ മൂത്തവളായി ആയിരുന്നു ഹനാന്റെ ജനനം. തൃശ്ശൂരിലെ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ബന്ധുക്കളായ ഒരുപാടു കുട്ടികൾക്കൊപ്പം കളിച്ചു വളർന്ന ഹനാന് പെട്ടന്നൊരു ദിവസം അവയെല്ലാം നഷ്ടമായി. ബന്ധുക്കൾ തമ്മിലുള്ള സ്വത്തു തർക്കത്തെത്തുടർന്ന് അന്നോളം സ്വന്തമായവരെല്ലാം പെട്ടന്നൊരു ദിവസം കൊണ്ട് അന്യരായി. അന്നുമുതൽ വാപ്പച്ചിക്കും ഉമ്മച്ചിക്കും അനിയനുമൊപ്പം വാടകവീട്ടിലേക്ക് ഹനാന്റെ ജീവിതം പറിച്ചു നടപ്പെട്ടു.

കുട്ടിക്കാലം മുതൽ ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതുകൊണ്ട് മാടവനയിലെ വീട്ടിലേക്ക് മാറിയതിനു ശേഷം തൊടുപുഴ അൽ അസർ കോളജിൽ ബിഎസ്‌സി കെമിസ്ട്രി ബിരുദത്തിന് ചേർന്നു. ഉമ്മയെ നോക്കാനും എന്റെ പഠനത്തിനുമുള്ള തുക കണ്ടെത്താനായി ചിക്കൻ ഫ്രൈ ഉണ്ടാക്കി കോളേജ് കാന്റീനിൽ നൽകുമായിരുന്നു. ഞാൻ നന്നായി കുക്ക് ചെയ്യും. ഞാനുണ്ടാക്കുന്ന കെഎഫ്സി മോഡൽ ചിക്കൻകറി കോളേജിൽ പ്രശസ്തമാണെന്നും ഹനാൻ നേരത്തെ പറഞ്ഞിരുന്നു.

അവസാന അവസരവും തുണച്ചില്ല; ഒടുവിൽ ആ മത്സരാർത്ഥി ബി​ഗ് ബോസിന് പുറത്തേക്ക്

ആദ്യം എല്ലാവരും നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് ഹനാൻ ഒറ്റപ്പെട്ട് നടക്കാൻ തുടങ്ങി. എല്ലാവരോടും പെട്ടെന്ന് ദേഷ്യപ്പെടാനൊക്കെ തുടങ്ങി. എന്നാൽ അതൊക്കെ താൻ മറ്റുള്ളവരെക്കുറിച്ച് മനസ്സിലാക്കാൻ ചെയ്തതാണെന്നാണ് ഹനാൻ പറഞ്ഞത്. ബിഗ്‌ബോസിന് പുറത്തുപോയെങ്കിലും മോഹൻലാൽ എത്തിയ എപ്പിസോഡിൽ ഹനാൻ എഴുതി, പാടി അവതരിപ്പിച്ച വീഡിയോ അയച്ചിരുന്നു. അത് ബിഗ്‌ബോസിൽ മറ്റുള്ള മത്സരാർത്ഥികൾക്കായി വീഡിയോ പ്രദർശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..