അടുത്തകാലത്തായി സിനിമ രംഗത്ത് നിന്നും ഇടവേളയിലായിരുന്ന ഹന്‍സിക സുഹൈല്‍ ഖതൂരിയുമായി ചേര്‍ന്ന് ചില ബിസിനസുകള്‍ ചെയ്യുകയായിരുന്നു. 

മുംബൈ: നടി ഹന്‍സിക മോട്വാനിയുടെ വിവാഹ വീഡിയോ ഒടിടിയില്‍ റിലീസായി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഹന്‍സികയും മുംബൈയിലെ യുവ വ്യവസായിയായ സുഹൈല്‍ ഖതൂരിയും തമ്മിലുള്ള ആഡംബര വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ സ്ട്രീം ചെയ്യുന്നത്. കഴിഞ്ഞ ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

അടുത്തകാലത്തായി സിനിമ രംഗത്ത് നിന്നും ഇടവേളയിലായിരുന്ന ഹന്‍സിക സുഹൈല്‍ ഖതൂരിയുമായി ചേര്‍ന്ന് ചില ബിസിനസുകള്‍ ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഇരുവരുടെയും വിവാഹം. ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. 

കോടിക്കണക്കിന് രൂപയ്ക്കാണ് വിവാഹ കാഴ്ചകള്‍ ഹൻസികാസ് ലവ് ശാദി ഡ്രാമ എന്ന പേരില്‍ ഷോയായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നല്‍കിയത് എന്നാണ് ബോളിവുഡിലെ വര്‍ത്തമാനം. വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും ഈ ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിഥികള്‍ക്കായി ഒരുക്കിയ കാസിനോ തീം പാര്‍ട്ടിയും വീഡിയോയില്‍ ഉണ്ട്. 

ഒപ്പം വിവാഹത്തിനിടയില്‍ സംഭവിച്ച കൊച്ചു കൊച്ചു കാര്യങ്ങളും മറ്റും ഷോയില്‍ ഉള്‍പ്പെടുന്നുണ്ട്. . രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഇതാണ് ഇരുവരെയും അടുപ്പിച്ചത്.

View post on Instagram

അതേ സമയം ഹന്‍സികയുടെ വിവാഹ വീഡിയോ എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നയന്‍താരയുടെ വിവാഹം വീണ്ടും ചര്‍ച്ചയായി. റെക്കോഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് അവകാശം വാങ്ങിയ നയന്‍താര വിഘ്നേഷ് വിവാഹം ഇതുവരെ സ്ട്രീം ചെയ്തിട്ടില്ല. എന്നാല്‍ അതിന്‍റെ ടീസറുകള്‍ വന്നിരുന്നു.

വിവാഹം നടന്ന് ഒരു മാസം കഴിഞ്ഞ് ഹന്‍സികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ എത്തിയതോടെ ഏഴുമാസത്തോളം കഴിഞ്ഞിട്ടും നെറ്റ്ഫ്ലിക്സ് എന്തുകൊണ്ടാണ് നയൻസ്–വിക്കി വിവാഹവിഡിയോ റിലീസ് ചെയ്യാത്തത് എന്ന ചോദ്യം ഉയരുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. കഴിഞ്ഞ വർഷം ജൂൺ ഒൻപതിനായിരുന്നു നയൻതാരയുടെ വിവാഹം.

'ഹിന്ദി മേഖലയില്‍ ബഹുമാനം കിട്ടാന്‍ ഇങ്ങനെയും പറയണം': അനുഭവം പങ്കുവച്ച് വിജയ് സേതുപതി

'ആറ് പ്ലോട്ടുകള്‍ അദ്ദേഹം പറഞ്ഞു'; കമല്‍ ഹാസനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍