കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം.

പൊന്മുട്ട എന്ന യൂട്യൂബ് സീരീസിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഹരിത. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യവുമാണ് താരം. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹരിതയുടെ വിവാഹം. വക്കുളം മഹാദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ദീർഘനാളായി പ്രണയത്തിലായിരുന്ന ഭരത് ആണ് വരന്‍.

View post on Instagram

താരത്തിന്റെ പ്രീവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ്ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വൈറ്റ് നോയിസ് ഫിലിംസ് ഇൻസ്റ്റഗ്രാം പേജാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകർ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

View post on Instagram

2014 ൽ പുറത്തിറങ്ങിയ ‘100 ഡിഗ്രി സെൽഷ്യസ്’ എന്ന ചിത്രത്തിൽ ഹരിത അഭിനയിച്ചിരുന്നു. ‘കുറൈ ഒൻട്രും ഇല്ലയ്’ എന്ന തമിഴ് സിനിമയിലും വേഷമിട്ടു. തുടർന്ന് നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു.

View post on Instagram

ചുരുങ്ങിയ സമയത്തിനുളളിൽ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു.ഇപ്പോൾ കേമി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹരിത പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം.

View post on Instagram