ഗലാട്ട പ്ലസ് നടത്തിയ ആക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ വിജയ് സേതുപതി, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, അരവിന്ദ് സ്വാമി, വിജയ് വര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. 

ചെന്നൈ: അടുത്തിടെ ഗലാട്ട പ്ലസ് നടത്തിയ ആക്ടേര്‍സ് റൗണ്ട് ടേബിളില്‍ നടന്ന രസകരമായ സംഭവം വൈറലാകുന്നുയ. ഭരദ്വാജ് രങ്കന്‍ നയിച്ച റൗണ്ട് ടേബിളില്‍ വിജയ് സേതുപതി, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, അരവിന്ദ് സ്വാമി, വിജയ് വര്‍മ്മ അടക്കമുള്ളവരാണ് പങ്കെടുത്തത്. ഇതില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. 

റൗണ്ട് ടേബിളില്‍ എങ്ങനെയാണ് റോളുകള്‍ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് വിജയ് സേതുപതി ഗൗരവമായി സംസാരിച്ച് വരുകയായിരുന്നു. ഇംഗ്ലീഷിലാണ് വിജയ് സേതുപതി സംസാരിച്ച് തുടങ്ങിയത്. എന്നാല്‍ സംസാരത്തിന്‍റെ ഒരു ഘട്ടത്തില്‍ അടുത്തിരുന്ന അരവിന്ദ് സ്വാമി പ്രകാശ് രാജിനോട് ചില ആംഗ്യങ്ങള്‍ കാണിച്ചു. 

ഇത് രണ്ട് പേരിലും ചിരി പടര്‍ത്തി, ഉടന്‍ തന്നെ വിജയ് സേതുപതി തമാശയ്ക്ക് ' ഇയാള്‍ ഇന്‍റര്‍വ്യൂ കുളം മാക്കുകയാണ് സാര്‍, ഇയാളെ പുറത്താക്കണം' എന്ന് രസകരമായി പറഞ്ഞു. ഈ വീഡിയോയാണ് വൈറലാകുന്നത്. 

എന്തായാലും ആക്ടേര്‍സ് റൗണ്ട് ടേബിള്‍ രസകരമായി തന്നെയാണ് മുന്നോട്ട് പോയത്. അടുത്തിടെ പ്രകാശ് രാജ് നല്‍കുന്ന രാഷ്ട്രീയ അഭിമുഖങ്ങള്‍ താന്‍ ആസ്വദിക്കാറുണ്ടെന്ന് റൗണ്ട് ടേബിളില്‍ വിജയ് സേതുപതി പറഞ്ഞു. മലയാള സിനിമയുടെ മാറുന്ന കാഴ്ചപ്പാട് സംബന്ധിച്ച് ഉണ്ണി മുകുന്ദനും സംസാരിച്ചു. 

മാര്‍ക്കോയുടെ വിജയത്തെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ റൗണ്ട് ടേബിളില്‍ സംസാരിച്ചു. അതേ സമയം മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്ന ഖ്യാതിയാണ് മാർക്കോ സ്വന്തമാക്കിയിരിക്കുന്നത്. ഈ സന്തോഷം നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം പുത്തൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. 

വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു; വിജയ കൂട്ടുകെട്ടില്‍ അഞ്ചാം ചിത്രം !

സൂര്യയെ നിങ്ങള്‍ എങ്ങനെ 'പരാജയം സ്റ്റാര്‍' എന്ന് വിളിക്കും; പൊട്ടിത്തെറിച്ച് നിര്‍മ്മാതാവ് !