സാരി ഉടുത്ത് നിറവയറുമായി കിടിലനൊരു ഡാന്‍സാണ് ലക്ഷ്മി അവതരിപ്പിച്ചത്. മാത്രമല്ല വീഡിയോ എടുക്കുന്നത് മകള്‍ ദുഅ ആണെന്നും സൂചിപ്പിച്ചിരുന്നു.

തിരുവനന്തപുരം: സീരിയല്‍ നടി ലക്ഷ്മി പ്രമോദ് രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ്. കുറച്ച് കാലമായി നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമാവാതെ മാറി നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് താന്‍ ഗര്‍ഭിണിയാണെന്നും വീണ്ടുമൊരു കുഞ്ഞുവാവ കൂടി തങ്ങളിലേക്ക് വരികയാണെന്നും ലക്ഷ്മി ആരാധകരോട് പറയുന്നത്. ഗര്‍ഭകാലത്തെ വിശേഷങ്ങളൊക്കെ പങ്കുവെച്ചതിനാല്‍ ഇനി കൂടുതല്‍ വീഡിയോസ് വരുമെന്നും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന കിടിലനൊരു വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പങ്കുവെച്ചത്. ഇതിന് നല്‍കിയ ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയമാവുന്നതും.

സാരി ഉടുത്ത് നിറവയറുമായി കിടിലനൊരു ഡാന്‍സാണ് ലക്ഷ്മി അവതരിപ്പിച്ചത്. മാത്രമല്ല വീഡിയോ എടുക്കുന്നത് മകള്‍ ദുഅ ആണെന്നും സൂചിപ്പിച്ചിരുന്നു. 'ഈ ട്രെന്‍ഡ് എനിക്കെങ്ങനെ ഒഴിവാക്കാനാകും. നിറവയറില്‍ ഡാന്‍സ് കളിക്കുന്നത് വളരെ മനോഹരമായൊരു വികാരമാണ്. ഞന്‍ വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ കുഞ്ഞ് എന്റെ വയറ്റിനകത്ത് നിന്നും ചവിട്ടുകയാണെന്നും', പറഞ്ഞാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ നിരവധി പേരാണ് സമ്മിശ്ര കമന്റുകളുമായി എത്തുന്നത്.

View post on Instagram

വില്ലത്തി വേഷങ്ങളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നില്‍ തിളങ്ങിയ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന നടി ഇപ്പോള്‍ വിശ്രമത്തിലാണ്. അഭിനയത്തോട് തത്കാലത്തേക്ക് വിട പറയുകയാണെന്നും ഇനി ഗര്‍ഭകാലം ആസ്വദിക്കാനുള്ള തീരുമാനത്തിലാണെന്നും അടുത്തിടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ലക്ഷ്മി പറഞ്ഞിരുന്നു.

'സുഖമോ ദേവി' എന്ന സീരിയലിലാണ് ലക്ഷ്മി അഭിനയിച്ച് കൊണ്ടിരുന്നത്. സീരിയലില്‍ നിന്നും നടിയെ കാണാതെ വന്നതോടെയാണ് എന്തുപറ്റിയെന്ന ചോദ്യം ഉയരുന്നത്. സീരിയലില്‍ നിന്നും മാറിയതെന്താണെന്നുള്ള ചോദ്യങ്ങള്‍ വന്നതോടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ലക്ഷ്മി പറയുന്നത്.

'ലവ് യു സോണി മോനെ': അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ആലീസ് ക്രിസ്റ്റി

'കലോത്സവത്തില്‍ നവ്യ നായര്‍ ഒന്നാം സ്ഥാനം ഞാന്‍ പതിനാല്: ഇത് കള്ളക്കളിയാണെന്ന് നവ്യയോട് തന്നെ പറഞ്ഞു'