'പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹർഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്‍ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ് നിരഞ്‍ജൻ നായർ. 'മൂന്നുമണി'യെന്ന പരമ്പരയിലൂടെ അഭിനയജീവിതം തുടങ്ങിയ നിരഞ്‍ജന്‍ വളരെ പെട്ടെന്നാണ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയത്.

നിരഞ്‍ജന്റെ ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വാർത്തയാകുന്നത്. 'എല്ലാ കഥാപാത്രങ്ങളെയും എന്നാൽ ആവും വിധം നന്നായി ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷെ സൂത്രപണികൾ അറിയാൻ പാടില്ലാത്ത കൊണ്ടു ഇവിടെ അധികം പിടിച്ചു നിൽക്കുമെന്ന് തോന്നുന്നില്ല. എന്നാലും അവസാനം വരെ പോരാടാൻ ശ്രമിക്കും ജീവിച്ചല്ലേ പറ്റൂ.' എന്നാണ് താരം കുറിച്ചിരിക്കുന്നത്.

അടുത്തിടെ മറ്റൊരു കുറിപ്പും നിരഞ്‍ജൻ പങ്കുവച്ചിരുന്നു. സ്വയം പ്രഖ്യാപിത 'കറിവേപ്പില' ഒരു നോ പറയാൻ പറ്റാത്തത്തിന്റെ പേരിൽ ഏറ്റെടുത്ത പലതിന്റെയും പിറകെ പോയി റിസ്‍ക് എടുത്തു പണികിട്ടിയ കറിവേപ്പില. നോ പറയേണ്ടിടത് അതു പറയാൻ ഇനി ശ്രമിക്കണം. ഡീറ്റേൽസ് ഒരിക്കൽ ലൈവിൽ വ്യക്തമാക്കാം, നിങ്ങടെ സപ്പോർട്ട് ആണ് എന്റെ വിജയം. കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു- എന്നായിരുന്നു കുറിപ്പ്.


എന്താണ് ചേട്ടാ പ്രശ്‍നം, ഞങ്ങൾ കൂടെയുണ്ടാകും എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് നിരഞ്‍ജന്റെ കുറിപ്പിന് ലഭിക്കുന്നത്. ആരാധകർ ഏറെയുള്ള നിരഞ്‍ജന് പിന്തുണയുമായി  എത്തുമ്പോഴും എന്താണ് കാര്യമെന്ന് ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.  നിരഞ്‍ജൻ ആദ്യമായി മിനിസ്‍ക്രീനിലേക്ക് എത്തിയത് 2015ൽ മൂന്നുമണി എന്ന പരമ്പരയിലൂടെ ആയിരുന്നു. കൊമേഴ്‍സ് ബിരുദധാരിയായ നിരഞ്‍ജൻ, ഉണ്ടായിരുന്ന ജോലി രാജിവച്ചായിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്. മിനി സ്‍ക്രീനിന് പുറമെ ഗോസ്റ്റ് ഇൻ ബത്‍ലേഹേം എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron