ടെലിവിഷൻ ഷോകളിലെ അവതാരകയായി ശ്രദ്ധ നേടിയ താരമാണ് അഞ്ജന രംഗൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിജെ അഞ്ജന എന്ന പേരിലാണ് അറിയപ്പെടുന്നത്. അവാർഡ് ഷോകളിലടക്കം നിരവധി ടെലിവിഷൻ ഷോകളിൽ അഞ്ജന അവതാകയായി എത്തിയിട്ടുണ്ട്.  

സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജന. അഞ്ജനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിന് മുകളിൽ ഫോളോവേഴ്സുണ്ട്. ഈ ആരാധകർക്കായി താരം നൽകിയ മുന്നറിയിപ്പാണ്  ഇപ്പോൾ വാർത്തയാകുന്നത്. ആരാധകർ ചൂണ്ടിക്കാട്ടിയ സംഭവത്തിലായിരുന്നു താരത്തിന്റെ മറുപടി. 

ഡേറ്റിംഗ് സൈറ്റിൽ അഞ്ജനയുടെ പേരും ചിത്രവും ഉപയോഗിക്കുന്നുവെന്നും ആളുകളുമായി ചാറ്റുചെയ്യുന്നുവെന്നുമായിരുന്നു ആരാധകർ അഞ്ജനയെ അറിയിച്ചത്. രസകരമായ മറുപടിയും മുന്നറിയിപ്പുമാണ് താരം നൽകിയിരിക്കുന്നത്.

'ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ  സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ ഒഴികെയുള്ള മറ്റൊരു  പ്ലാറ്റ്‌ഫോമുകളിലും ഞാനില്ല. ഈ അക്കൌണ്ടുകളെല്ലാം വെരിഫൈഡ് ആണ്.  തീർച്ചയായും ഡേറ്റിങ് സൈറ്റുകളിൽ ഞാനില്ല. എനിക്ക് സുന്ദരനായ  ഭർത്താവും കുഞ്ഞുമടങ്ങുന്ന മനോഹരമായ കുടുംബമുണ്ട്.  മറ്റു സൈറ്റികളിൽ ചാറ്റിങ്ങിനു സമയവുമില്ല!  ദയവായി ആ ഇടങ്ങളിൽ എന്നോട് സംസാരിച്ചുവെന്ന് കരുതരുത്. അത് ഞാൻ അല്ല, എന്റെ പേരിന് പിന്നിൽ മറഞ്ഞിരിക്കുന്നതും എന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതുമാണ്'- ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം പറയുന്നു.