മാരി സെൽവരാജിന്റെ 'പരിയേറും പെരുമാൾ' ആദ്യം നടൻ അഥർവയെ മനസ്സിൽ കണ്ടാണ് എഴുതിയതെന്ന് സംവിധായകൻ വെളിപ്പെടുത്തി.
ചെന്നൈ: തമിഴ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാൾ'. ഈ ചിത്രത്തിന്റെ കഥ ആദ്യം നടന്‍ അഥര്‍വയോടാണ് താന്‍ പറഞ്ഞത് എന്നാണ് സംവിധായകൻ മാരി സെൽവരാജ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍.
ഒരു ചലച്ചിത്ര പരിപാടിയിൽ അഥര്‍വയെ വേദിയില്‍ ഇരുത്തിയാണ് മാരി സെൽവരാജ് തന്റെ ആദ്യ ചിത്രമായ 'പരിയേറും പെരുമാൾ' അഥര്‍വയെ മനസ്സിൽ കണ്ടാണ് എഴുതിയതെന്നും, എന്നാൽ അഥര്‍വയ്ക്ക് ആ കഥ ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്നും വെളിപ്പെടുത്തിയത്.
"ഞാൻ ആദ്യം കഥ പറഞ്ഞത് അഥർവയോടാണ്. പക്ഷേ, അത് അപ്പോൾ നടന്നില്ല. അതിൽ വലിയ നിരാശ തോന്നി, മറ്റൊരു നായകനും എനിക്ക് അവസരം തരില്ലെന്ന് ഞാൻ ഭയപ്പെട്ടു," മാരി തുറന്നു പറഞ്ഞു. മുന്‍കാല താരം മുരളിയുടെ മകനായ അഥര്‍വയെ ആ ധൈര്യത്തിലാണ് പരദേശി എന്ന ചിത്രത്തിന് ശേഷം താന്‍ കഥ പറയാന്‍ സമീപിച്ചത് എന്ന് മാരി പറയുന്നു.
എന്നാൽ, ഈ നിരാശ പിന്നീട് വിജയഗാഥയായി മാറി. 'പരിയേറും പെരുമാൾ' കതിരിനെ നായകനാക്കി 2018-ൽ 'പരിയേറും പെരുമാൾ' പുറത്തിറങ്ങി, തമിഴ് സിനിമയിൽ ഒരു നാഴികകല്ലായി ചിത്രം മാറി. ജാതി വിവേചനത്തിന്റെ വേദനയും പ്രണയത്തിന്റെ ആഴവും ചിത്രം ശക്തമായി അവതരിപ്പിച്ചു, മാരി സെൽവരാജ് ഇതിന് പിന്നാലെ തമിഴിലെ എണ്ണം പറഞ്ഞ സംവിധായകനായി മാറി.
അതേ സമയം മറുപടി പ്രസംഗത്തില്‍ 'പരിയേറും പെരുമാൾ' നഷ്ടപ്പെട്ടതിൽ വിഷമമില്ലെന്നാണ് നടന്‍ അഥര്‍വ പറഞ്ഞിരുന്നു. പറഞ്ഞു. "അത് നടക്കേണ്ട സമയമായിരുന്നില്ല അന്ന്. ഞാൻ മാരി സെൽവരാജിനോപ്പം ഭാവിയില്‍ നല്ല ചിത്രങ്ങള്‍ ചെയ്യും. ഞങ്ങൾ തമ്മിൽ ഒരു സിനിമ ഉടൻ ഉണ്ടാകും" അഥര്‍വ പറഞ്ഞു.
ഡിഎന്‍എ എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് വേദിയില്‍ ആയിരുന്നു ഈ സംഭവം നടന്നത്. അഥര്‍വ നായകനായി എത്തുന്ന ഡിഎന്‍എ ഒരു ക്രൈം ത്രില്ലറാണ്. നെല്‍സണ്‍ വെങ്കിടേശന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ നായികയായി എത്തുന്നു.