തന്‍റെ അടുത്ത സിനിമകളെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചാൽ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് താരം തമാശയായി ആരാധകരോട് പറഞ്ഞത്. 

ഹൈദരാബാദ്: അടുത്ത ചിത്രം ഏതാണ് എന്ന ചോദ്യത്തില്‍ വലഞ്ഞ് അവരെ ഞെട്ടിക്കുന്ന പരാമര്‍ശം നടത്തി നടന്‍ ജൂനിയര്‍ എന്‍ടിആര്‍. തന്റെ അടുത്ത പ്രോജക്ടുകളെ കുറിച്ച് ചോദിച്ചാൽ താൻ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് നടൻ ജൂനിയർ എൻടിആർ ആരാധകരോട് പറഞ്ഞു. ഹൈദരാബാദിൽ നടന്ന വിശ്വക് സെന്നിന്റെ വരാനിരിക്കുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ പ്രീ-റിലീസ് ചടങ്ങിൽ പങ്കെടുക്കവെയാണ് താരം ഇങ്ങനെ പറഞ്ഞത്. 

താരം അഭിനയിച്ച ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ചരിത്രം സൃഷ്ടിച്ച് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടിയതിന് ശേഷം ലോസ് ഏഞ്ചൽസിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയ ശേഷം ജൂനിയര്‍ എന്‍ടിആര്‍ പങ്കെടുത്ത ആദ്യത്തെ പൊതു ചടങ്ങായിരുന്നു ഇത്.

ചടങ്ങിനിടെ, അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റുകളെ കുറിച്ച് ചോദിച്ചപ്പോൾ, തന്‍റെ അടുത്ത സിനിമകളെക്കുറിച്ച് ആവർത്തിച്ച് ചോദിച്ചാൽ സിനിമ ചെയ്യുന്നത് നിർത്തുമെന്ന് താരം തമാശയായി ആരാധകരോട് പറഞ്ഞത്. 

“ഞാൻ സിനിമയൊന്നും ചെയ്യുന്നില്ല. നിങ്ങൾ ആവർത്തിച്ച് ചോദിച്ചാൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും. ”എന്നാൽ പിന്നീട് പറഞ്ഞത് തമാശയാണെന്നും സിനിമ ചെയ്യുന്നത് നിർത്താൻ തനിക്ക് പദ്ധതിയില്ലെന്ന് നടൻ ആരാധകരോട് പറഞ്ഞു. 

ജൂനിയർ എൻടിആർ കൊരട്ടാല ശിവയ്‌ക്കൊപ്പം അടുത്ത ചിത്രം ചെയ്യും എന്നാണ് വിവരം. ജാൻവി കപൂര്‍ ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് വിവരം. 2024 ഏപ്രിൽ 5 ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുകയാണ് ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് ആയിരിക്കും ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുക എന്നാണ് വിവരം.

വലിയ ഓസ്കാര്‍ നേട്ടം: പക്ഷെ ആര്‍ആര്‍ആര്‍ നിര്‍മ്മാതാവിനെ എവിടെയും കാണാനില്ല; കാരണം ഇതാണ്.!

'ആര്‍ആര്‍ആര്‍' ഓസ്‍കര്‍ സ്വന്തമാക്കുന്നത് നേരിട്ടു കാണാൻ രാജമൗലി 20 ലക്ഷം നല്‍കിയോ?, സത്യം ഇതാണ്