കഴിഞ്ഞ വർഷം ജൂണിലാണ് ട്രയംഫ് ടൈഗർ 900 ജിടി ഇന്ത്യൻ വിപണിയിലെത്തിയത്. 13.70 ലക്ഷം ആണ് ബൈക്കിന്റെ എക്‌സ്-ഷോറൂം വില. 

വിപണിയിലെത്തുന്ന വിലകൂടിയ ആഡംബര കാറുകളും ബൈക്കുകളും ആദ്യമെത്തുന്ന ഒരിടം തീർച്ചയായും സിനിമ താരങ്ങളുടെ ഗാരേജുകളിലേക്കാവും. പുതിയ വാഹനങ്ങള്‍ക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പലപ്പോഴും തരം​ഗമാകാറുണ്ട്. ഇപ്പോഴിതാ പുത്തൻ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. ബൈക്ക് ഓടിച്ച് പോകുന്ന തന്റെ വീഡിയോ താരം ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

ട്രയംഫ് ടൈഗർ 900 ജിടിയാണ് ഇന്ദ്രജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ട്രയംഫ് ടൈഗർ 900 ജിടി ഇന്ത്യൻ വിപണിയിലെത്തിയത്. 13.70 ലക്ഷം ആണ് ബൈക്കിന്റെ എക്‌സ്-ഷോറൂം വില. കൂട്ടുകാരായ കുഞ്ചാക്കോ ബോബനും വിജയ് യേശുദാസും യാത്രയ്ക്ക് തയ്യാറായി നിൽക്കുകയാണ്. ഷോറൂമിൽ നിന്ന് വണ്ടി ഇറക്കിയേയുള്ളൂ നമുക്ക് വിട്ടാലോ എന്നാണ് ഇന്ദ്രജിത്തും ഇരുവരോട് ചോദിക്കുന്നത്.

View post on Instagram

മെലിഞ്ഞ് കൂടുതൽ ഷാർപ് ആയ ബോഡി പാർട്സ് ആണ് ടൂറിങ്ങിന് പ്രാമുഖ്യം നൽകി തയ്യാറാക്കിയിരിക്കുന്ന ടൈഗർ 900 ജിടിയുടെ ആകർഷണം. റോഡ് യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ മോഡൽ ആയതുകൊണ്ട് തന്നെ അലോയ് വീലുകൾ, കുറഞ്ഞ സീറ്റ് ഹൈറ്റ്‌, എന്നിവയോടൊപ്പം ഓഫ്‌റോഡിങ്ങിന് ആവശ്യമായ പല ഫീച്ചറുകളും ഒഴിവാക്കിയാണ് ടൈഗർ 900 ജിടി വില്പനക്കെത്തിയിരിക്കുന്നത്. 

ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, ഗോപ്രൊ ആക്ഷൻ ക്യാമറയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം, റൈഡ്-ബൈ-വയർ, 6 റൈഡിങ് മോഡുകൾ (റോഡ്, റൈൻ, സ്പോർട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രോ, റൈഡ്) എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഒപ്പം കസ്റ്റമൈസ് ചെയ്യാവുന്ന എബിഎസ്, ട്രാക്ഷൻ കണ്ട്രോൾ എന്നിവയുമുണ്ട്. പുതിയ 888 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിൻ ആണ് ടൈഗർ 900-ന്. 8750 ആർ‌പി‌എമ്മിൽ 93.9 ബിഎച്ച്പി പവറും, 7,250 ആർ‌പി‌എമ്മിൽ 87 എൻ‌എം ടോർക്കും ആണ് പുത്തൻ എൻജിന്റെ ഔട്പുട്ട്.

2014-ലാണ് ഇന്ദ്രജിത് ഒരു ഹാർലി ബൈക്ക് സ്വന്തമാക്കിയത്. വൃത്താകൃതിയിലുള്ള ഇരട്ട ഹെഡ്‌ലൈറ്റുമായി യുവാക്കളുടെ ഹരമായിരുന്ന ഫാറ്റ്ബോബ് ആണ് ഇന്ദ്രജിത്ത് വാങ്ങിയത്. 1585 സിസി വി-ട്വിൻ സിലിണ്ടർ എൻജിനാണ് ഹാർലി ഡേവിഡ്സൺ ഫാറ്റ്ബോബിന്റെ ഹൃദയം. 65 ബിഎച്ച്പി പവറും, 145 എൻഎം ടോർക്കും നിർമിക്കും ഈ എൻജിൻ. ഇപ്പോൾ വിൽപനയിലില്ലാത്ത ഫാറ്റ്ബോബിന് ഏകദേശം 13.62 ലക്ഷം രൂപയായിരുന്നു 2014-ൽ വില.ബിഎംഡബ്ള്യു 5 സീരീസ്, വോൾവോ XC90 ആർ ഡിസൈൻ എന്നീ കാറുകളും ഇന്ദ്രജിത് സ്വന്തമാക്കിയിട്ടുണ്ട്.