സത്യ എന്ന പെണ്‍കുട്ടി എന്ന പരമ്പരയില്‍ ദിവ്യ എന്ന കഥാപാത്രവുമായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ആര്‍ദ്ര ദാസ്. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയിലും താരമാണ് ആര്‍ദ്രയിപ്പോള്‍. നിരന്തരം തന്‍റെ വിശേഷങ്ങളെല്ലാം ആര്‍ദ്ര ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി പങ്കുയ്ക്കാറുണ്ട്.  

നേരത്തെ മഞ്ഞുരുകും കാലം എന്ന പരമ്പരയിലും താരം വേഷം ചെയ്തിരുന്നു. തന്‍റെ ഒരു ചിത്രം കണ്ടായിരുന്നു മഞ്ഞുരുകും കാലത്തിലേക്ക് തനിക്ക് ക്ഷണം ലഭിച്ചതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വയനാട്ടില്‍ ജനിച്ച ആര്‍ദ്ര ഇപ്പോള്‍ തൃശൂരില്‍ സ്ഥിരതാമസക്കാരിയാണ്.

അടുത്തിടെ നടി പങ്കുവച്ച ഒരു ചിത്രത്തിന്‍റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വെളിച്ചത്തെ ഇഷ്ടപ്പെടാന്‍ എളുപ്പമാണ്... നിനക്കുള്ളിലെ ഇരുട്ടിനെ കാണിക്കൂ... എന്നായിരുന്നു ചിത്രത്തോടൊപ്പം താരം പങ്കുവച്ചത്. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടുമാറ്റാനൊരുങ്ങുകയാണ് താരമിപ്പോള്‍.  ജിബിൻ ജെയ്‌സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദേവിക'യിൽ ആര്‍ദ് വേഷമിടുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

Light is easy to love. Show me ur darkness.

A post shared by Ardra Das (@ardra_dass) on Jan 27, 2020 at 9:07am PST

 
 
 
 
 
 
 
 
 
 
 
 
 

#ardradas

A post shared by Ardra Das (@ardra_dass) on Dec 28, 2019 at 10:14pm PST

 
 
 
 
 
 
 
 
 
 
 
 
 

#ardradas

A post shared by Ardra Das (@ardra_dass) on Jan 1, 2020 at 8:11pm PST