കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. പഴയ അവാര്‍ഡ് ഫങ്ഷനിടെയുള്ള വീഡിയോ ആയിരുന്നു മഞ്ജു പങ്കുവച്ചത്. ഏഷ്യാവിഷന്‍റെ അവാര്‍ഡ് വാങ്ങിയ ശേഷം വേദിയില്‍ നിന്നിറങ്ങി വന്ന മഞ്ജു ടൊവിനോയോട് സംസാരിക്കുന്നു. തുടര്‍ന്ന് നേരെ ധനുഷിന്‍റെയും രണ്‍വീര്‍ സിങിന്‍റേയും അടുത്തേക്ക് വന്ന് സംസാരിക്കുന്നതാണ് വീഡിയോ.

ധനുഷ് ഏറെ നേരെ മഞ്ജുവിനെ കുറിച്ച് രണ്‍വീറിനോട് സംസാരിക്കുന്നതും രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നതും മൂവരും ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ത്രോ ബാക്ക് വീഡിയോ എന്ന തലക്കെട്ടിലാണ് മഞ്ജു വീഡിയോ പങ്കുച്ചിരിക്കുന്നത്. 

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രത്തില്‍ ധനുഷായിരുന്നു നായകനായി എത്തിയത്. അസുരന് ശേഷം താന്‍ ധനുഷിന്‍റെ വലിയ ഫാന്‍ ആണെന്ന് വ്യക്തമാക്കി മഞ്ജുവെത്തിയിരുന്നു. ധനുഷ് നേരത്തെ തന്നെ നല്ലൊരു സുഹൃത്തായിരുന്നു. ഇപ്പോള്‍ എൻ്‍റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനുമാണ്. ഞാന്‍ ധനുഷിന്‍റെ വലിയ ഫാനാണ് എന്നുമായിരുന്നു മഞ്ജു പറഞ്ഞത്. ധനുഷിനും റണ്‍വീറിനുമൊപ്പമുള്ള ആ ഓര്‍മദൃശ്യം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 
 
 
 
 
 
 
 
 
 
 
 
 

That's a beautiful throwback! Thank you for sharing this @shaneemz ! 😊

A post shared by Manju Warrier (@manju.warrier) on Jan 12, 2020 at 7:59am PST