“സൽമാൻ ഖാൻ തന്റെ ജീവിതകാലത്ത് ആരെയും വിവാഹം കഴിക്കില്ല,” ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു

മുംബൈ: സൽമാൻ ഖാനും നടി പൂജ ഹെഗ്‌ഡെയും തമ്മില്‍ ഡേറ്റിംഗിലാണ് എന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സൽമാൻ തന്റെ ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തില്‍ പൂജ അഭിനയിക്കുന്നുണ്ട്. 

സല്‍മാന്‍ നടിയുമായി പ്രണയത്തിലാണെന്നും തന്‍റെ അടുത്ത രണ്ട് ചിത്രങ്ങളിലും പൂജയെ സല്‍മാന്‍ കരാർ ചെയ്തിട്ടുണ്ടെന്നും ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തു. സൽമാന്‍റെയും പൂജാ ഹെഗ്‌ഡെയുടെയും ഡേറ്റിംഗ് വിവരങ്ങള്‍ ട്വിറ്റർ അഭ്യൂഹങ്ങളായി പരക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്തയും പരക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പറയുന്നത്.

ഈ വിവരം എവിടുന്ന് ലഭിച്ചുവെന്ന സൈബര്‍ ഇടത്തെ ചോദ്യങ്ങള്‍ക്ക് ട്വിറ്റര്‍ പോസ്റ്റിട്ട @divyalakhanpal7 എന്ന അക്കൌണ്ടിനോട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. "ഭായിയെക്കുറിച്ച് നിങ്ങൾക്ക് വിവരങ്ങൾ നൽകുന്നത് ആരാണ് ??" മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു, “നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ഈ വിചിത്രമായ കാര്യത്തിൽ നിന്ന്, നിങ്ങൾ സൽമാൻ ഖാന്റെ പേരിൽ അപശബ്ദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു, സല്‍മാന്‍ എപ്പോഴും കാഴ്ചക്കാരെ വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപകരണമാണ്, ഇത് പറയുന്നതിലൂചെ അഭിപ്രായങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിനും കാഴ്ചക്കാരെ ആകർഷിക്കുകയും അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുക." 

“സൽമാൻ ഖാൻ തന്റെ ജീവിതകാലത്ത് ആരെയും വിവാഹം കഴിക്കില്ല,” ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചപ്പോൾ സൽമാന്റെ ആരാധകൻ എഴുതി “ഇത് യഥാർത്ഥ വാർത്തയാണെങ്കിൽ അത് ഏറ്റവും വലിയ വാർത്തയാണ്. അവർ യഥാർത്ഥത്തിൽ ഏറ്റവും സുന്ദരവും ശക്തവുമായ ദമ്പതികളാണ്. സൽമാനാണ് മികച്ചത്. ദൈവം സൽമാനെ എല്ലായ്‌പ്പോഴും അവന്റെ ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. ലവ് യു സൽമാൻ. ”

മറ്റൊരു ഉപയോക്താവ് ഈ റൂമറിനെ തന്നെ പരിഹസിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. “പൂജയ്ക്ക് സൽമാന് പെണ്‍മക്കളുണ്ടെങ്കില്‍ അത്രയേ പ്രായം കാണൂ. ഈ ബോളിവുഡ് എത്ര വെറുപ്പുളവാക്കുന്നതാണ്, എന്നിട്ട് പ്രണയം അന്ധമാണെന്ന് അവർ അവകാശപ്പെടുന്നു. ഇങ്ങനെ പോയാൽ തീർച്ചയായും പൂജയ്ക്ക് വലിയ പ്രശ്നം ഉണ്ടാകും" .

ഐഫ 2023: കൗണ്ട്ഡൗണ്‍ തുടങ്ങി; വാര്‍ത്താ സമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര

സല്‍മാന്‍ ആരാധകര്‍ക്ക് നിരാശ; 'ടൈഗര്‍ 3' റിലീസ് വീണ്ടും നീട്ടി