Asianet News MalayalamAsianet News Malayalam

'അമ്മ കേള്‍ക്കുന്നുണ്ടാകും അതൊരു വിശ്വാസം, അമ്മയ്ക്കായ് നാലുവരി'; പാട്ടും കുറിപ്പും പങ്കുവച്ച് ഇഷാന്‍ ദേവ്

ദക്ഷിണേന്ത്യയില്‍ ഏറ്റവും ഹിറ്റായി മാറിയ മലയാള ഗാനം എന്ന രീതിയില്‍ 'ലജ്ജാവതി അറിയപ്പെടുകയും ചെയ്തതോടെയാണ് ഇഷാന്‍ ദേവിനെ മലയാളികള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയത്.

ishan dev shared video for his mother s memory
Author
Kerala, First Published Mar 30, 2020, 12:08 AM IST

ജാസി ഗിഫ്റ്റിനൊപ്പമുള്ള സംഗീതയാത്രകളാണ്  ഇഷാന്‍ ദേവ് എന്ന സംഗീതസംവിധായകനും ഗായകനും സിനിമാ മേഖലയിലേക്ക് വഴിതുറന്നത്. ജയരാജ് സംവിധാനം ചെയ്ത മ്യൂസിക്കല്‍ ചിത്രം ഫോര്‍ ദി പീപ്പിളിലെ  ലജ്ജാവതിയുടെ പിന്നണി ഗായകരായി ഇഷാനും ജാസിഗിഫ്റ്റും ഒന്നിച്ചു. ഗാനം ചിട്ടപ്പെടുത്തുന്നതിലും ഇഷാന്‍ പങ്ക് വഹിച്ചിരുന്നു. പില്‍ക്കാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും ഹിറ്റായി മാറിയ മലയാള ഗാനം എന്ന രീതിയില്‍ 'ലജ്ജാവതി അറിയപ്പെടുകയും ചെയ്തതോടെയാണ് ഇഷാന്‍ ദേവിനെ മലയാളികള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയത്.

മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് കന്നടയിലേക്കും ചുവടുവച്ച താരം കന്നടയില്‍ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. ഇപ്പോഴിതാ സംഗീത ജീവിതത്തിലേക്ക് കടക്കുമ്‌പോള്‍ സ്വന്തം അമ്മയ്ക്ക് ഇഷ്ടമുള്ളതും പാടിക്കൊടുത്തതുമായ പാട്ടിന്റെ ഓര്‍മകള് പങ്കുവയ്ക്കുകയാണ് ഇഷാന്‍ ദേവ്. ഫേസ്ബുക്കില്‍ പങ്കുവച്ച് വീഡിയോക്കൊപ്പം ഒരു കുറിപ്പും ഇഷാന്‍ ചേര്‍ക്കുന്നുണ്ട്.


കനകമുന്തിരികള്‍ ...  20 വര്ഷം മുമ്‌പേ മരിക്കുന്നത് വരെ എന്റെ അമ്മ എന്റെ പാട്ടുകള്‍ ടിവി യിലോ, കാസറ്റില്ലോ ,ഒന്നും കേട്ടിട്ടില്ല. കുട്ടിക്കാലത്തു പാട്ടുകാരനായി നടക്കുന്ന എന്നോട് 'അമ്മ പാടാന്‍ പറയുന്ന പാട്ടുകളില്‍ ഒന്ന് ചന്ദന മണിവാതില്‍, മഞ്ചുമാസപ്പക്ഷി, പിന്നെ ഈ ഗാനവും. ആദ്യ ഫാന്‍ അമ്മയാണ്.എല്ലാ പാട്ടുകളും 'അമ്മ കേള്‍ക്കുന്നുണ്ടാകും അതൊരു വിശ്വാസം. അമ്മക്കായ് നാലുവരി... എന്ന് ഇഷാന്‍ കുറിക്കുന്നു.

Follow Us:
Download App:
  • android
  • ios