കഴിഞ്ഞ വർഷമായിരുന്നു താരത്തിന്‍റെ വിവാഹം. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രദീപ് ഇപ്പോൾ.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് പ്രദീപ് ചന്ദ്രന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ഹിറ്റ് പരമ്പരയായ 'കറുത്തമുത്തി'ല്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായി എത്തിയതോടെ ആയിരുന്നു ആദ്യം പ്രദീപ് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.

പിന്നീട് ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി. ശക്തമായ മത്സരം കാഴ്ചവച്ച പ്രദീപ് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസൺ പൂർത്തിയാക്കാനാകാതെ അവസാനിപ്പിച്ചെങ്കിലും വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ ഈ സീസണ് സാധിച്ചിരുന്നു. അതുപോലെ പ്രദീപിനും നിരവധി അവസരങ്ങളും തേടിയെത്തിയിരുന്നു.

View post on Instagram

 കഴിഞ്ഞ വർഷമായിരുന്നു താരത്തിന്‍റെ വിവാഹം. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രദീപ് ഇപ്പോൾ. ഒരു ആൺകുട്ടിയാണെന്നാണ് പ്രദീപ് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. പൂർണഗർഭിണിയായ ഭാര്യക്കൊപ്പമുള്ള ഫോട്ടോഷൂട്ട് താരം അടുത്തിടെ പങ്കുവച്ചിരുന്നു.

View post on Instagram

'ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ...' എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇപ്പോൾ ആൺകുട്ടിയാണെന്ന് അറിയിച്ചത്തുമ്പോൾ നിരവധി പേരാണ് താരത്തിനും ഭാര്യ അനുപമ രാമചന്ദ്രനും ആശംസകളുമായി എത്തുന്നത്.