Asianet News MalayalamAsianet News Malayalam

ചാക്കോച്ചന്റെ ഫസ്റ്റ് ബര്‍ത്ത് ഡേയാണ്, വിശേഷങ്ങൾ പങ്കുവെച്ച് ഡിവൈൻ

ഡിവൈനും ഡോണും മക്കളായ തോമുവിന്റേയും ചാക്കോച്ചന്റേയും വിശേഷങ്ങള്‍ പങ്കുവെച്ചു. 

Its Chakochan's first birthday, divine by sharing details vvk
Author
First Published Sep 15, 2024, 12:36 PM IST | Last Updated Sep 15, 2024, 12:36 PM IST

കൊച്ചി: ഡിവൈനും ഡോണും മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. വ്‌ളോഗിലൂടെയായി ഡിവൈന്‍ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു പള്ളിയില്‍ വെച്ചുള്ള വിവാഹം നടത്തിയത്. പിന്നാലെ മക്കളുടെ മാമോദീസയും നടത്തുകയായിരുന്നു. ഇപ്പോഴിതാ ചാക്കോച്ചന്റെ ആദ്യ പിറന്നാള്‍ വന്നെത്തിയിരിക്കുകയാണ്. അതേക്കുറിച്ചായിരുന്നു പുതിയ വീഡിയോ. നിരവധി പേരാണ് ചാക്കോച്ചന് പിറന്നാളാശംസ അറിയിച്ചിട്ടുള്ളത്.

ചാക്കോച്ചന്റെ ഫസ്റ്റ് ബര്‍ത്ത് ഡേയാണ്. തോമൂന് എന്ത് ചെയ്‌തോ അതൊക്കെ ചാക്കോച്ചനും എന്ന കാര്യത്തില്‍ ഡോണ്‍ ചേട്ടന് നിര്‍ബന്ധമുണ്ട്. അങ്ങനെയാണ് കേക്ക് സ്മാഷ് ചെയ്തത്. ആ വീഡിയോയ്‌ക്കൊപ്പമായാണ് ഡിവൈന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈയൊരു വര്‍ഷം വേഗം കടന്നുപോയി. രണ്ടാമത്തെ പ്രഗ്നന്‍സി ശരിക്കും ക്യൂഷ്യലായിരുന്നു. തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നു. ബേബി വേണോ, വേണ്ടയോ ട്യൂബിലാണ് അങ്ങനെയൊക്കെയുള്ള കണ്‍ഫ്യൂഷനുണ്ടായിരുന്നു. ഇന്നിപ്പോള്‍ ആരോഗ്യത്തോടെ ചാക്കോച്ചനെ എടുത്ത് നില്‍ക്കുമ്പോള്‍ എനിക്കൊരുപാട് സന്തോഷമുണ്ട്.

ട്യൂബല്‍ പ്രഗ്നന്‍സി ആയതിനാല്‍ അത് ഒഴിവാക്കണം എന്ന് കുറേപേര്‍ പറഞ്ഞിരുന്നു. വെയ്റ്റ് ചെയ്ത് നോക്കാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. മൂന്ന് മാസസം കഴിഞ്ഞിട്ട് വിശേഷവാര്‍ത്ത പുറത്തുവിട്ടാല്‍ മതി എന്ന് അന്നേ തീരുമാനിച്ചിരുന്നു. ഇവനെ കിട്ടുമോ എന്ന കാര്യത്തിലൊക്കെ സംശയമായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ ഫോട്ടോ ഷൂട്ട് നടത്താനുണ്ടായിരുന്നു. അനിയന്റെ ഷൂട്ടാണെങ്കിലും തോമു ആഘോഷമാക്കുകയായിരുന്നു. ബര്‍ത്ത് ഡേയുടെ അന്ന് കാര്യമായിട്ടുള്ള ആഘോഷമൊന്നുമില്ല. പിന്നീടൊരു ദിവസമാണ് ഗ്രാന്റ് ആഘോഷം. ബന്ധുക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അതൊക്കെ വീഡിയോയിലൂടെ കാണിക്കുമെന്നും ഡിവൈന്‍ പറയുന്നു.

തോമുവിനെയും ചാക്കോച്ചനെയും നിങ്ങള്‍ ഇത്രയും സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ട്. തോമുവിന്റെ അമ്മയല്ലേ എന്നൊക്കെ ചോദിച്ച് ആള്‍ക്കാര്‍ വരാറുണ്ട്. നിങ്ങളുടെ മക്കളിലൊരാളായി തന്നെ ഇവരെയും പരിഗണിക്കണം. പേഴ്‌സണലി ഞാന്‍ ശക്തയായത് തോമുവിനെ പ്രസവിച്ചതോടെയാണ്. മെന്റലി, ഫിസിക്കലി, ഫിനാന്‍ഷ്യലി ഒത്തിരി മാറ്റങ്ങള്‍ വന്നു. ഇങ്ങനെയൊന്നും ഇരുന്നാല്‍ പോര, നമുക്ക് ഇനിയും പോവാന്‍ പറ്റും എന്നൊക്കെ മനസിലാക്കിയത് അപ്പോഴാണ് എന്നും താരം പറയുന്നു.

നടിമാര്‍ക്കെതിരെ ‘അഡ്ജസ്റ്റ്മെൻ്റ്’ പരാമര്‍ശം: തമിഴ് താര സംഘടന യൂട്യൂബര്‍ക്കെതിരെ കേസ് കൊടുത്തു

പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്ന് ഇ.ഡി ടീം

Latest Videos
Follow Us:
Download App:
  • android
  • ios