Asianet News MalayalamAsianet News Malayalam

മോഹന്‍ലാലില്‍ നിന്ന് 'ഇട്ടിമാണി'യിലേക്ക്; ലൊക്കേഷന്‍ വീഡിയോ

'ലൂസിഫറി'ന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'. തൃശ്ശൂരാണ് കഥാപശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'.
 

Ittymaani Made in China Location Video
Author
Thiruvananthapuram, First Published Jul 25, 2019, 8:14 PM IST

മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ലൊക്കേഷന്‍ വീഡിയോ പുറത്തെത്തി. 7.52 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ആണ്. നവാഗതരായ ഇരട്ട സംവിധായകര്‍ ജിബി-ജോജു സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാലിന്റെ ഓണം റിലീസ് ആണ്.

'ലൂസിഫറി'ന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രവുമാണ് 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'. തൃശ്ശൂരാണ് കഥാപശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ 'തൂവാനത്തുമ്പികളി'ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

Follow Us:
Download App:
  • android
  • ios