മകന്‍ ഇസഹാക്കിന്റെ മാമോദീസ വീഡിയോ ആരാധകരുമായി പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. എറണാകുളം എളംകുളം പള്ളിയില്‍ നടന്ന ചടങ്ങുകളിലും വൈകിട്ട് ബോല്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന റിസപ്ഷനിലും സിനിമാലോകത്തെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുത്തു.

മമ്മൂട്ടി, ദുല്‍ഖര്‍, ജയസൂര്യ, ദിലീപ്, കാവ്യ മാധവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമേശ് പിഷാരടി, ലാല്‍ജോസ് തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തിയിരുന്നു. ജൂണ്‍ 30നായിരുന്നു ചടങ്ങ്. 

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ 18നാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുട്ടി പിറന്നത്.