അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷായും ജയസൂര്യം ഒന്നിയ്ക്കുന്ന സിനിമയാണ് ഗാന്ധി സ്‌ക്വയർ 2021. 

ടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികം സിനിമ ലൊക്കേഷനിൽ ആഘോഷിച്ചു. നാദിർഷായുടെ പുതിയ സിനിമയായ ഗാന്ധി സ്‌ക്വയർ 2021 എന്ന സിനിമയുടെ ചിത്രീകരണത്തനിടെയാണ് വിവാഹ വാർഷിക ആഘോഷം നടന്നത്. ഭാര്യ സിമി, മകൻ മുഹമ്മദ്‌ അൻസാഫ് എന്നിവർ സെറ്റിൽ എത്തിയിരുന്നു. 

നാദിർഷ, ജയസൂര്യ, തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരും ആഘോഷത്തിൽ ഒപ്പം കൂടി. കേക്ക് മുറിച്ച് തുടങ്ങിയപ്പോൾ ‘ഹാപ്പി ബർത്ഡേ ടു യു’ എന്ന് എല്ലാവരും പറയുവാൻ തുടങ്ങിയപ്പോൾ ‘ഏഹ് ബർത്ഡേയോ’ എന്ന് ജാഫർ ഇടുക്കി അമ്പരപ്പോടെ ചോദിക്കുന്നത് വീഡിയോയിൽ കാണാം. 

അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷായും ജയസൂര്യം ഒന്നിയ്ക്കുന്ന സിനിമയാണ് ഗാന്ധി സ്‌ക്വയർ 2021. 
സിനിമയുടെ ചിത്രീകരണം പാലായിൽ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.