ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ ക്യമാറയ്ക്ക് മുന്നിലേക്കെത്തിയ പരസ്യചിത്രം ആസ്വദകരിലേക്ക്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് കഴിഞ്ഞദിവസം കൊച്ചിയില്‍ പുറത്തിറക്കിയ പരസ്യചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഷെയര്‍ ചെയ്തുതുടങ്ങി. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിനുവേണ്ടി പരസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്.

അപകടാനന്തരമുള്ള ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതിയുടെ പരിമിതികള്‍ക്കകത്ത് നിന്നുള്ള പരസ്യത്തിന് ഒരു മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്. കുടുംബത്തിനൊപ്പം വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്ന ജഗതി ശ്രീകുമാറാണ് വീഡിയോയില്‍.