വിവിയന്‍ രാധാകൃഷ്ണനാണ് മേക്കിംഗ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 

സിനിമകളുടെ മേക്കിംഗ് ഡോക്യുമെന്ററികള്‍ മലയാളത്തില്‍ പുതുമയാണ്. ശ്രദ്ധേയ സിനിമകളുടെ പ്രൊഡക്ഷന് പിന്നിലെ കൗതുകകരമായ വസ്തുതകളും ഫ്രെയ്മുകള്‍ക്ക് പുറത്ത് സംഭവിച്ച കാര്യങ്ങളുമൊക്കെ അടയാളപ്പെടുന്ന മേക്കിംഗ് ഡോക്യുമെന്ററികള്‍ ഹോളിവുഡ് അടക്കമുള്ള ഇന്‍ഡസ്ട്രികളില്‍ മിക്കപ്പോഴും വരാറുള്ളതാണ്. അത്തരമൊരു പുതുമ മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് 'ജല്ലിക്കട്ടി'ന്റെ അണിയറക്കാര്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയുടെ മേക്കിംഗിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത് വിവിയന്‍ രാധാകൃഷ്ണനാണ്.

ജല്ലിക്കട്ട് മേക്കിംഗ് ഡോക്യുമെന്ററിയുടെ ടീസര്‍ നേരത്തേ പുറത്തെത്തിയിരുന്നു. ഡോക്യുമെന്ററിയുടെ 2.55 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സിനിമയുടെ ചിത്രീകരണം നടന്ന കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമുള്ള നാട്ടുകാരില്‍ ചിലര്‍ ഒരു സംഭവകഥ വിവരിക്കുകയാണ് വീഡിയോയില്‍. സിനിമയിലേതുപോലെ പോത്ത് കയറുപൊട്ടിച്ചോടിയ സംഭവം 15 വര്‍ഷം മുന്‍പ് നടന്നതാണെന്ന് പറയുന്നു അവര്‍.