മൊട്ട ലുക്കിൽ കയ്യിൽ തോക്കേന്തി നിൽക്കുന്ന ഷാരൂഖ് ഖാനെ പോസ്റ്ററിൽ കാണാം.

തെന്നിന്ത്യയും ബോളിവുഡ് സിനിമ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര ആണ് നായികയായി എത്തുന്നത്. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രിവ്യൂവിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ഏവരും കാത്തിരിക്കുന്നത് പോലെ പക്കാ മാസ് പടം ആകും ജവാൻ എന്നാണ് പ്രിവ്യു നൽകിയ സൂചന. ഇപ്പോഴിതാ ചിത്രത്തിൽ ഷാരൂഖിന്റെ ക്യാരക്ടർ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മൊട്ട ലുക്കിൽ കയ്യിൽ തോക്കേന്തി നിൽക്കുന്ന ഷാരൂഖ് ഖാനെ പോസ്റ്ററിൽ കാണാം. ആളാകെ മാറിപ്പോയല്ലോ എന്നാണ് പോസ്റ്റർ കണ്ട് ആരാധകർ ചോദിക്കുന്നത്. ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിന് എത്തും. 

അതേസമയം, ചിത്രത്തിന്റെ പ്രിവ്യു പുറത്ത് വന്നതിന് പിന്നാലെ കോപ്പിയടി ആരോപണ ഉയർന്നിരുന്നു. വിക്രം ചിത്രം അന്യന്‍, പ്രഭാസ് ചിത്രം ബാഹുബലി, രജനികാന്ത് ചിത്രം ശിവാജി, ഡാര്‍ക്ക് മാന്‍ തുടങ്ങി സിനിമകളുടെ സാമ്യം ആണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാട്ടിയത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് ജവാനിൽ എത്തുന്നത്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുക. 

'ചിലർ എന്റെ പേരിൽ പണമിടപാട് നടത്തുന്നു'; മുന്നറിയിപ്പുമായി അഖിൽ മാരാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News